ADVERTISEMENT

കോഴിക്കോട്∙ജോളിക്ക് സയനൈഡ് കൊടുത്തത് ഒരു തവണമാത്രമെന്നു കൂടത്തായി കേസില്‍ ജോളിക്കൊപ്പം അറസ്റ്റിലായ സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍. ഇങ്ങനെ സംഭവിക്കുമെന്നു കരുതിയില്ലെന്നും പ്രജുകുമാര്‍ തെളിവെടുപ്പിനിടെ പറഞ്ഞു. പ്രജുകുമാറിനെ സയനൈഡ് വാങ്ങിയ താമരശേരിയിലെ കടയിലെത്തിച്ചു പൊലീസ് തെളിവെടുപ്പു നടത്തി.

റോയിയുടെ മരണത്തില്‍ ജോളിയുടെ അറസ്റ്റു രേഖപ്പെടുത്തി. കുടുംബസ്വത്തു തട്ടിയെടുക്കല്‍ ഉള്‍പ്പെടെ പല കാരണങ്ങളുടെ പേരിലാണ് കൊലപാതകപരമ്പര. ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്ത സുഹൃത്തു മാത്യുവും സഹായി പ്രജുകുമാറും അറസ്റ്റിലായി. മറ്റു മരണങ്ങള്‍ വിപുലമായി അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി കെ.ജി. സൈമണ്‍ അറിയിച്ചു.

14 വര്‍ഷത്തിനിടെയാണു കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യങ്ങളില്‍ മരണമടഞ്ഞത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്കറിയയുടെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണു മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com