കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിൽ ബസ് മറിഞ്ഞു; 24 പേർക്കു പരുക്ക്
Mail This Article
×
മലപ്പുറം∙ കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിൽ ബസ് മറിഞ്ഞ് 24 പേർക്കു പരുക്ക്. ഇതിൽ മൂന്നു വിദ്യാർഥികളുൾപ്പെടെ നാലു പേരുടെ പരുക്ക് സാരമാണ്. ഡ്രൈവർ 50 അടി താഴേക്കു തെറിച്ചു വീണെങ്കിലും രക്ഷപ്പെട്ടു.
വളാഞ്ചേരിയിൽനിന്നു കുറ്റിപ്പുറത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് എട്ടരയോടെ മറിഞ്ഞത്. പാലത്തിന്റെ കൈവരി തകർത്താണ് ബസ് നിന്നത്. പാലത്തിലെ കുഴി വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കുഴിയിൽ ചാടിയ ബസിന്റെ ലീഫ്സെറ്റ് പൊട്ടി. ഇതോടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഡ്രൈവറുടെ ഭാഗം പാലത്തിനു പുറത്തായാണ് ബസ് നിന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.