ADVERTISEMENT

തിരുവനന്തപുരം∙ അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇവർ കീഴടങ്ങാൻ വന്നതല്ല. പൊലീസിനു നേരെ വെടിവച്ചു. കോൺഗ്രസുകാർ ഇവരെ ന്യായീകരിക്കുന്നത് ഞെട്ടിക്കുന്നു. സിആർപിഎഫിനെ രാജ്യമെമ്പാടും വെടിവച്ചവരെ പരിശുദ്ധാത്മാക്കളാക്കേണ്ട. ഈ സ്ഥിതി കേരളത്തിലും വരണമെന്നാണോ എന്നും മുഖ്യമന്ത്രി സഭയിൽ ചോദിച്ചു. അതേമസയം മാവോയിസ്റ്റുകളെ കോണ്‍ഗ്രസ്  ന്യായീകരിക്കില്ലെന്നായിരുന്നു വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

യുഎപിഎ നിയമം ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കോഴിക്കോട്ടെ പൊലീസ് നടപടി വിശദമായി പരിശോധിക്കും. യുഎപിഎ ചുമത്തി അറസ്്റ്റ് ചെയ്ത വിദ്യാർഥികളിൽ നിന്നും മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും കിട്ടി. താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

English Summary: Chief Minister Pinarayi Vijayan About Maoist Encounter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com