ADVERTISEMENT

ശ്രീനഗർ ∙ ശ്രീനഗറിലെ പച്ചക്കറി ചന്തയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഒരു കച്ചവടക്കാരൻ മരിച്ചു. 15 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണിത്.

ഹരി സിങ് ഹൈ സ്ട്രീറ്റിലെ പച്ചക്കറി ചന്തയിൽ ഇന്ന് ഉച്ചയ്ക്ക് 1.20നാണ് ആക്രമണം നടന്നത്. പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. കശ്മീരിലെ നിയന്ത്രണങ്ങൾ കാരണം വിപണികൾ അടച്ചിരുന്നതിനാൽ റോഡരികിലെ കച്ചവടക്കാരെ ലക്ഷ്യമാക്കിയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്.

കഴിഞ്ഞയാഴ്ച സോപോറിൽ തീവ്രവാദികൾ നടത്തിയ ഗ്രാനേഡ് ആക്രമണത്തിൽ 15 പേർക്ക് പരുക്കേറ്റിരുന്നു. ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന സാധാരണക്കാർക്കു നേരെയാണ് ഗ്രേനേഡ് ആക്രമണം നടന്നത്. ഒക്ടോബർ 26ന് നടന്ന മറ്റൊരു ആക്രമണത്തിൽ ആറ് സുരക്ഷാ ജീവനക്കാർക്ക് പരുക്കേറ്റിരുന്നു. സിആർപിഎഫ് ജീവനക്കാർ ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയായിരുന്നു ആക്രമണം. 

ആർട്ടിക്കിൾ 370 പ്രകാരം ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കിയതുമുതൽ സുരക്ഷാ ജീവനക്കാർ അതീവ ജാഗ്രതയിലാണ്. ട്രാക്ക് ഡ്രൈവർമാരെയും അന്യസംസ്ഥാന തൊഴിലാളികളെയുമാണ് തീവ്രവാദികൾ ലക്ഷ്യമിടുന്നത്. ഒക്ടോബറിൽ കശ്മീരികളല്ലാത്ത 11 പേർ വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.

English Summary: One killed, 15 Injured In Grenade Attack In Srinagar, Third In Jammu Kashmir In 2 Weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com