ADVERTISEMENT

കോഴിക്കോട്∙ താഹയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയുടെ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതു കേൾക്കാം. അവന്റെ വായ പൊത്ത്് എന്ന് പൊലീസ് പറയുന്നതും കേൾക്കാം. പുസ്തകങ്ങളും ലഘുലേഖകളും കണ്ടെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

എന്നാൽ വീട്ടില്‍നിന്ന് പൊലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു താഹയുടെ മാതാവ് ജമീലയുടെ പ്രതികരണം. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മകനെക്കൊണ്ട് പൊലീസ് നിർബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിക്കുകയും അത് വിഡിയോയിൽ പകർത്തുകയും ചെയ്തെന്നും ജമീല മനോരമ ന്യൂസിനോടു പറഞ്ഞു. മുദ്രാവാക്യം വിളിക്കുന്നത് കേട്ട് തങ്ങൾ അവന്റെ മുറിയിലേക്ക് ചെന്നു. നീ എന്നെ പറ്റിച്ചല്ലോടാ എന്നു താൻ പറഞ്ഞപ്പോൾ, ഉമ്മാ ഇവർ എന്നെക്കൊണ്ട് വിളിപ്പിക്കുകയാണെന്നു താഹ പറഞ്ഞു. ഉടനെ പൊലീസുകാർ ആരോക്കെയോ അവന്റെ വായ പൊത്തുകയും ചെയ്തു.

വീട്ടിൽ താഹയ്ക്കായി പ്രത്യേക മുറിയില്ല. എല്ലാവരും ഉപയോഗിക്കുന്ന മുറി തന്നെയാണ്  അവനും ഉപയോഗിക്കുന്നത്. മുറിയിൽ നിന്നും എന്തൊക്കെയോ പോലീസ് എടുത്തിട്ടുണ്ട്. താഹയുടെ പിതാവിനെക്കൊണ്ട് കടലാസിൽ ഒപ്പിടുവിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com