ADVERTISEMENT

കോഴിക്കോട്∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ടെ വിദ്യാർഥികൾക്കു നേരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ നിലപാടു വ്യക്തമാക്കി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പാർട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സർക്കാര്‍ തീരുമാനിക്കണം. പാർട്ടി നേതാക്കളുടെ വാക്കനുസരിച്ചല്ല തീരുമാനമെടുക്കേണ്ടത്. യുഎപിഎ ഇടതുസർക്കാർ നയമല്ലെന്നു പറയുന്നവർക്ക് ഭരിക്കാൻ ഭരിക്കാൻ അവകാശമില്ലെന്നും വി. മുരളീധരൻ പറഞ്ഞു. 

യുഎപിഎ ചുമത്തി വിദ്യാർഥികളെ അറസ്റ്റുചെയ്ത സംഭവം പുനഃപരിശോധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രണ്ടുദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രതികളുടെ അഭിഭാഷകർ ആവശ്യപ്പെട്ടതാണു കാരണം. രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com