ADVERTISEMENT

കൽപറ്റ∙ വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടി. സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിൽ വയനാട് സ്വദേശി എം.ഷാജി എന്നയാളുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർടിഒ വ്യക്തമാക്കി. 

കോളജ് വിദ്യാർഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ഗിയർ മാറുന്നത് പിന്നിലിരിക്കുന്ന പെൺകുട്ടികളാണ്. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോ ശ്രദ്ധയിൽപ്പെട്ട മോട്ടർ വാഹന വകുപ്പ് അധികൃതർ അന്വേഷിച്ച് വണ്ടിയും ഡ്രൈവറയെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.

എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ജെയിംസിന്റെ നേതൃത്വത്തിൽ ഡ്രൈവറെ മോട്ടർവാഹന വകുപ്പിന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയെന്നും ആർടിഒ അറിയിച്ചു.

English Summary: Action against Bus driver for careless driving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com