ADVERTISEMENT

മോസ്കോ ∙ ലൈംഗിക അടിമകളാക്കിയ അച്ഛന് പെൺമക്കൾ വിധിച്ചത് മരണമായിരുന്നു. 30 ഓളം തവണ കത്തി കൊണ്ട് അയാളെ കുത്തി, കൂടം കൊണ്ട് തലയ്ക്കടിച്ചു. ശരീരത്തിൽ കുരുമുളക് സ്പ്രേ തളിച്ചു. അയാൾ പിടഞ്ഞു മരിക്കുന്നത് അവർ നോക്കിനിന്നു. മരിച്ചെന്ന് ഉറപ്പായപ്പോൾ െപാലീസിൽ വിളിച്ച് അച്ഛനെ തങ്ങൾ കൊന്നുകളഞ്ഞുവെന്നു ശാന്തമായി പറഞ്ഞു.

ഇപ്പോൾ അവർ നിയമനടപടി നേരിടുകയാണ്. 20 വർഷം തടവു ശിക്ഷയാവും ഇവിരെ കാത്തിരിക്കുന്നതെന്ന് അന്വേഷണ കമ്മിഷൻ പറയുന്നു. അന്വേഷണം പൂര്‍ത്തിയായെന്നും കരുതിക്കൂട്ടി കൊലപാതകം ചെയ്തുവെന്ന കുറ്റം സഹോദരമാര്‍ക്കെതിരെ ശിപാര്‍ശ ചെയ്തുവെന്നും അന്വേഷണ കമ്മിറ്റി ചൊവ്വാഴ്ച അറിയിച്ചു.

മോസ്കോയിലുള്ള സഹോദരിമാരായ ക്രിസ്റ്റീന ഖച്ചതുര്‍യാന്‍ (19), ആഞ്ജല ഖച്ചതുര്‍യാന്‍ (18), മരിയ ഖച്ചതുര്‍യാന്‍ (17) എന്നിവരാണ് അച്ഛനെ കൊന്ന കേസിൽ വിചാരണ നേരിടുന്നത്. 57 കാരനായ മിഖായേൽ ഖച്ചതുര്‍യാനാണ് 2018 ജൂലൈ 27 ന് കൊല്ലപ്പെട്ടത്. പെൺ‌കുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ വൻ പ്രതിഷേധമുയരുമ്പോഴും പെണ്‍കുട്ടികള്‍ക്കു ശിക്ഷ ലഭിക്കുക തന്നെ വേണം എന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

ശിക്ഷയ്ക്കു പകരം അവര്‍ക്ക് കൗൺസിലിങ്ങാണു വേണ്ടതെന്നു പ്രതിഷേധക്കാർ പറയുന്നു. കൊലപാതകികളല്ല, ഗാർഹിക പീഡനത്തിന്റെ ഇരകളാണ് പെൺകുട്ടികളെന്നും വീടിനകത്തു നടന്ന പീഡനം പുറത്തുപറയാനാകാതെ വര്‍ഷങ്ങളോളം സഹിക്കേണ്ടി വന്ന അവസ്ഥയുണ്ടായെന്നും അമ്മയോടു പോലും ആശയവിനിമയം നടത്താനുള്ള സാഹചര്യം ബോധപൂർവം തടഞ്ഞതായും പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു. റഷ്യയിൽ എത്ര സ്ത്രീകളാണ് ദിനംതോറും ഗാർഹിക പീഡനത്തിന് ഇരയാകുന്നത് എന്നതിന് ഔദ്യോഗിക കണക്കുകളില്ല. സ്ത്രീകളെയും പെൺകുട്ടികളെയും മൃഗങ്ങളെപ്പോലെയാണ് പലരും കരുതുന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

Angelina Khachaturyan
ആഞ്ചല ഖച്ചതുര്‍യാന്‍(

ഗാർഹിക പീഡനം തടയുന്നതിനു കൃത്യമായ നിയമങ്ങൾ നിലവിൽ റഷ്യയിൽ ഇല്ല. ഗാർഹിക പീഡനം കുടുംബപ്രശ്നമെന്ന നിലയിലാണ് റഷ്യൻ പൊലീസ് കൈകാര്യം ചെയ്യുന്നതെന്നു സാമൂഹിക പ്രവർത്തകർ ആരോപിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. നിയമനിർമാണം ആവശ്യപ്പെട്ട് സ്ത്രീവിമോചന പ്രവർത്തകർ രംഗത്തുണ്ട്. 3 ലക്ഷത്തിലധികം ആളുകളാണ് പെൺകുട്ടികൾ ഗാർഹിക പീഡനത്തിന്റെ ഇരകളാണെന്നും െകാലക്കുറ്റം ചുമത്തരുതെന്നും ആവശ്യപ്പെട്ടത്.

ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നു കാണിച്ച് വർഷങ്ങൾക്കു മുൻപ് മിഖായേൽ ഖച്ചതുര്‍യാന്റെ ഭാര്യ െപാലീസിനെ സമീപിച്ചുവെങ്കിലും പൊലീസ് കേസെടുക്കാനോ അന്വേഷിക്കാനോ തയാറായില്ല. കുടുംബപ്രശ്നമെന്ന നിലയിൽ ഒത്തുതീർപ്പിനു ശ്രമിക്കാനായിരുന്നു മറുപടി. അതിനു ശേഷം അവരെ ഖച്ചതുര്‍യാൻ വീട്ടിൽനിന്ന് അടിച്ചിറക്കി.

Krestina Khachaturyan
ക്രിസ്റ്റീന ഖച്ചതുര്‍യാന്‍

അമ്മയുമായി യാതൊരു ബന്ധവും പുലർത്തരുതെന്ന് ഇയാൾ പെൺകുട്ടികൾക്കു താക്കീത് നൽകിയിരുന്നു. വീട്ടിൽ പൂട്ടിയിട്ട് പെൺകുട്ടികളെ ഇയാൾ 2014 മു‌തൽ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു. വീട്ടുജോലികളിൽ വീഴ്ച വരുത്തിയാൽ അതിക്രൂരമായി മർദ്ദിക്കും. കുരുമുളക് സ്പ്രേ മുഖത്തും ശരീരത്തിലും അടിക്കും. പുറംലോകവുമായി ഇവർക്കു ബന്ധമില്ലായിരുന്നു. ക്രൂര പീഡനങ്ങൾക്കു വിധേയരായ ഇവരുടെ മനോനിലയിൽ സാരമായ തകരാർ സംഭവിച്ചതായി പെൺകുട്ടികളുടെ അഭിഭാഷകർ പറയുന്നു.

സംഭവം നടന്ന അന്നും മിഖായേൽ പെൺമക്കളെ ഉപദ്രവിച്ചിരുന്നു. ഫ്ലാറ്റ് ശരിയായി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ചു പെൺകുട്ടികളെ തലങ്ങും വിലങ്ങും ആക്രമിച്ചു. ഏറെ നേരത്തെ ഉപദ്രവത്തിനു ശേഷം മുറിയിൽ കിടന്ന് ഉറങ്ങിയ ഖച്ചതുര്‍യാനെ വിളിച്ചുണർത്തി മുഖത്ത് പെൺകുട്ടികൾ കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. കൂടം കൊണ്ട് തലയ്ക്ക് അടിച്ചും കത്തികൊണ്ട് കുത്തിയും അവർ മരണം ഉറപ്പിച്ചു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്നും ആക്രമിക്കാൻ പദ്ധതിയിട്ട് ആയുധങ്ങളുമായാണ് പെൺകുട്ടികൾ ഇരയെ സമീപിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അതിക്രൂരമായ ആക്രമണത്തിനും കൊലപാതകത്തിനും യാതൊരു ന്യായീകരണവും ഇല്ലെന്നാണ് ഇവരുടെ ഭാഷ്യം.

പെൺകുട്ടികളുടെ ആക്രമണം സ്വയരക്ഷയ്ക്കു വേണ്ടിയുള്ളതാണെന്നും തുടർച്ചയായ ലൈംഗിക, മാനസിക പീഡനം അവരുടെ മനോനില തകർത്തിരുന്നെന്നും പെൺകുട്ടികളുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടികൾക്കു വേണ്ടി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവര്‍ ശിക്ഷിക്കപ്പെടാനാണ് സാധ്യതയെന്ന് അഭിഭാഷകൻ അലക്സി ലിപ്റ്റ്സര്‍ പറഞ്ഞു. മൂന്ന് സഹോദരിമാരും ഇപ്പോള്‍ മൂന്നു വീടുകളിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് പരസ്‍പരം കാണാനും സംസാരിക്കാനും വിലക്കുണ്ട്.

Maria Khachaturyan
മരിയ ഖച്ചതുര്‍യാന്‍

ഗാർഹിക പീഡനത്തിനെതിരെ റഷ്യൻ സർക്കാർ ശക്തമായ നിയമം കൊണ്ടു വന്നെങ്കിലും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും റഷ്യൻ ഓർത്തഡോക്സ് സഭയും ശക്തമായി എതിർത്തിരുന്നു. ബിൽ നിയമമായാൽ കുടംബ ബന്ധങ്ങൾ തകരുമെന്നും ഇത്തരം കേസുകളെ ഗാർഹിക പീഡനമായല്ല കുടുംബപ്രശ്നങ്ങൾ മാത്രാമായാണ് കാണേണ്ടതെന്നുമാണ് ഇവരുടെ വാദം. കുറ്റം തെളിയിക്കപ്പെട്ടാൽ ക്രിസ്റ്റീനയ്ക്കും ആഞ്ജലയ്ക്കും 20 വർഷം വരെ തടവു ലഭിക്കാം. പ്രായപൂർത്തിയാകാത്ത മരിയയെ മാനസികാരോഗ്യ വിദഗ്ധരുടെ സംരക്ഷണയില്‍ വിട്ടേക്കും.

English Summary: Russian Sisters Who Killed Father After Years Of Abuse Face Murder Trial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com