ADVERTISEMENT

തിരുവനന്തപുരം∙ ജലസേചന വകുപ്പ് വർക്സ് ഡിവിഷനിലെ ഫയലുകൾ കാണാനില്ല. േമജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ പദ്ധതികളെ സംബന്ധിക്കുന്ന ഫയലുകളാണു മ്യൂസിയം റോഡിലെ ഓഫിസിന്റെ രണ്ടാം നിലയിൽ നിന്നും അപ്രത്യക്ഷമായത്. പൊലീസിൽ പരാതി നല്‍കിയെങ്കിലും ഇതു വരെ അന്വേഷണം നടത്തുകയോ, ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയോ ജീവനക്കാരെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.

ഇക്കാര്യത്തിൽ ജലസേചന വകുപ്പും പൊലീസും ഗുരതരമായ വീഴ്ച വരുത്തിയതായി ഭരണ പരിഷ്കരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിലും പറയുന്നു. ജലസേചന പദ്ധതികൾക്കു പുറമേ ജീവനക്കാരുടെ അന്തർ ജില്ലാ സ്ഥലം മാറ്റം, സ്ഥാനക്കയറ്റം, എന്നിവ സംബന്ധിച്ച ഫയലുകളും ഇതിൽപെടുമെന്നു റിപ്പോർട്ടിലുണ്ട്. പല സ്ഥാനക്കയറ്റങ്ങളും ചട്ടം ലംഘിച്ചാണെന്ന പരാതി നിലനിൽക്കെയാണു ഫയലുകൾ കാണാതാകുന്നതെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

English Summary: 653 files missing at Kerala irrigation department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com