ADVERTISEMENT

കൊച്ചി∙ മരടിലെ ഫ്ലാറ്റ് പൊളിക്കലിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരസഭയിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നഗരസഭ കൗൺസിൽ നിർദേശം. അനുമതി വാങ്ങി നിർമാണ പ്രവർത്തനം നടത്തിയ ശേഷം പാർക്കിങ് ഏരിയ അടച്ചു കെട്ടി ഉപയോഗിക്കുന്നതുപോലുള്ള ചട്ട വിരുദ്ധമായ നിർമാണ പ്രവർത്തനങ്ങളുടെയെല്ലാം പട്ടിക തയാറാക്കി നടപടി സ്വീകരിക്കാൻ മേയർ സൗമിനി ജെയിൻ എൻജിനീയറിങ് വിഭാഗത്തിനോടു നിർദേശിച്ചു.

പട്ടിക കൗൺസിൽ യോഗത്തിൽ വയ്ക്കുകയും വേണം. അനധികൃതമായ നിർമാണങ്ങൾക്ക് അനുമതി നൽകാതിരിക്കാൻ എൻജിനീയറിങ് വിഭാഗം ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു. പാവപ്പെട്ടവരുടെ ഭവന പദ്ധതികളുടെ കാര്യത്തിലല്ല, വൻകിട നിർമാണ പ്രവർത്തനങ്ങളുടെ കാര്യത്തിലാവണം ഈ ജാഗ്രതയെന്നും ചൂണ്ടിക്കാട്ടി.

English Summary: Kochi corporation mayor demands action against illegal constructions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com