ADVERTISEMENT

മലപ്പുറം∙ ഏജന്റുമാര്‍ക്കായി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ ഗതാഗതമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ അടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗതകമ്മിഷണര്‍ തൃശൂര്‍‌ ഡെപ്യൂട്ടി ഗതാഗത കമ്മിഷണറോട് ആവശ്യപ്പെട്ടു. 

പൊതുപണിമുടക്ക് ദിവസം തലപ്പാറയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു മദ്യസല്‍ക്കാരം. സല്‍ക്കാരത്തിന് ക്ഷണിച്ചുകൊണ്ട് മോട്ടോര്‍വാഹന വകുപ്പ്  ഇന്‍സ്പെക്ടര്‍ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ കൂടിയായ ഏജന്റുമാരുടെ  വാട്സാപിലേക്ക് അയച്ച സന്ദേശത്തിൽ ഔദ്യോഗികമായ കാര്യങ്ങൾക്കു വേണ്ടി വിളിച്ച യോഗമല്ലെന്നും വിനോദം മാത്രം ലക്ഷ്യമിട്ട് ഉള്ളതാണെന്നും വ്യക്തമാക്കുന്നുണ്ട്.

മുപ്പത്തിയഞ്ചോളം ഡ്രൈവിങ് സ്കൂള്‍ ഉടമകളും തിരുരങ്ങാടി ജോയിന്റ് ആര്‍ടിഒ അടക്കമുള്ള ഉദ്യോഗസ്ഥരും സല്‍ക്കാരത്തില്‍ പങ്കെടുത്തു. ചെറുപ്രസംഗത്തിന് ശേഷമായിരുന്നു മദ്യംവിളമ്പല്‍.

മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ക്കൊപ്പമിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ മന്ത്രി എ.കെ ശശീന്ദ്രന്‍  അന്വേഷണത്തിന് ഉത്തരവിട്ടു. മന്ത്രിയുടെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തിലാണ് ഗതാഗതകമ്മിഷണര്‍ റിപ്പോർട്ട് തേടിയത്.

English Summary: Motor vehicle department liquor treat, order probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com