ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ യുവാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം രാജ്യത്തെ വിഭജിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കു ധൈര്യമുണ്ടെങ്കില്‍ സര്‍വകലാശാല വിദ്യാര്‍ഥികളോട് സംവദിക്കാന്‍ തയാറാകണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ പറഞ്ഞു.

യുവാക്കളുടെ ശബ്ദം അടിച്ചമർത്തുന്നതിനു പകരം അവരെ കേൾക്കാൻ പ്രധാനമന്ത്രി തയാറാകണം. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചും തൊഴില്‍ നഷ്ടത്തെക്കുറിച്ചും അവരോട് സംവദിക്കാൻ നരേന്ദ്ര മോദി തയാറാകണം. വിദ്യാർഥികളെ അഭിമുഖീകരിക്കാനോ അവരോട് സംവദിക്കാനോ മോദിക്കു ധൈര്യമില്ല. പൊലീസ് സംരക്ഷണമില്ലാതെ വിദ്യാർഥികളുടെ അടുത്തേക്ക് പോകൂ..രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അവരോട് പറയൂ– രാഹുൽ ഗാന്ധി പറഞ്ഞു. 

രാജ്യം മുന്‍പെങ്ങുമില്ലാത്ത സംഘര്‍ഷാവസ്ഥയിലാണെന്നു പ്രതിപക്ഷ നേതൃയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ 20 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു.

സാമ്പത്തിക മാന്ദ്യം ഉള്‍പ്പെടെ രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ മോദിയും അമിത് ഷായും വിഭജന രാഷ്ട്രീയം കളിക്കുകയാണെന്ന് യോഗത്തില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

ക്യാംപസുകളില്‍ ബിജെപി അക്രമം അഴിച്ചുവിടുന്നു. പൗരത്വ നിയമത്തിന്‍റെയും പൗരത്വ റജിസ്റ്ററിന്‍റെയും കാര്യത്തില്‍ മോദിയും ഷായും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും സോണിയ ആരോപിച്ചു.

English Summary: PM Modi does not have guts to speak to students on economy: Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com