ADVERTISEMENT

ന്യൂഡല്‍ഹി∙ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും സംഘവും ജെഎൻയു, ജാമിയ സർവകലാശാലകൾ സന്ദർശിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ്‌ കൺവീനർ ബെന്നി ബെഹനാൻ എന്നിവരും കോൺഗ്രസ് സംഘത്തിലുണ്ടായിരുന്നു.

ഐഷി ഘോഷ്‌ ഉൾപ്പെടെയുള്ള വിദ്യാർഥികളെ ഡൽഹി പൊലീസ്‌ ജെഎൻയു ക്യാംപസിൽ ചോദ്യം ചെയ്യുമ്പോഴായിരുന്നു ചെന്നിത്തല എത്തിയത്‌. തുടർന്ന് ജാമിയയിൽ എത്തിയ പ്രതിപക്ഷ നേതാവും സംഘവും വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇനി ഒരിക്കലും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്നും, അമിത്‌ ഷായുടെ നിഴൽ പോലും ആഭ്യന്തര മന്ത്രാലയത്തിൽ പതിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ക്യാംപസുകളിൽ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോദിക്കും വിജയിക്കാനാവില്ല. കഠിനമായ തണുപ്പിലും പ്രതിഷേധത്തിന്റെ അഗ്നി ഈ ചെറുപ്പക്കാരിൽ ആളിക്കത്തുന്നു. ഈ യുവതയാണ്‌ ഇന്ത്യയുടെ പ്രതീക്ഷ– പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

English Summary: Ramesh Chennithala and congress team visit JNU, Jamia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com