ADVERTISEMENT

പട്ന ∙ മുതിർന്ന ആർജെഡി നേതാവും എംഎൽഎയുമായ ചന്ദ്രികാ റായി പാർട്ടിയിൽ നിന്നു രാജിവച്ചു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മൂത്ത പുത്രൻ തേജ് പ്രതാപ് യാദവിന്റെ ഭാര്യാപിതാവാണു ചന്ദ്രികാ റായി. വിവാഹ മോചന കേസ് തുടരവേ തേജ് പ്രതാപിന്റെ ഭാര്യ ഐശ്വര്യ റായിയെ ലാലുവിന്റെ പത്നി റാബ്റി ദേവി വസതിയിൽ നിന്നു പുറത്താക്കിയിരുന്നു.

ആർജെഡിയിൽ നിന്നു രാജിവച്ച സാഹചര്യത്തിൽ നിയമസഭയിൽ തനിക്കു പ്രത്യേക സീറ്റു നൽകണമെന്നു സ്പീക്കറോട് ആവശ്യപ്പെടുമെന്നു ചന്ദ്രിക അറിയിച്ചു. നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു ചന്ദ്രിക പാർട്ടി വിടുന്നത്. ജനതാദളിൽ (യു) ചേരുമെന്നാണു സൂചനകൾ. 

English Summary: Chandrika Rai, Tej Pratap's Father-In-Law, Quits Rashtriya Janata Dal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com