ADVERTISEMENT

തിരുവനന്തപുരം ∙ പോസിറ്റീവ് കേസ് ഇല്ലാത്ത രണ്ട് ജില്ലകളായി കോട്ടയവും ഇടുക്കിയും. ഈ രണ്ടു ജില്ലകളെ പ്രത്യേക മേഖലയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു ജില്ലകളിലും സുരക്ഷാ ക്രമീകരണങ്ങളോടെ ഏപ്രിൽ 20ന് ശേഷം സാധാരണ ജീവിതം അനുവദിക്കും. ജില്ലാ അതിർത്തി പൂർണമായും അടയ്ക്കും. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല. മറ്റു നിയന്ത്രണങ്ങൾ ഈ ജില്ലകളിലും ബാധകമായിരിക്കും.

കോട്ടയത്ത് നിലവിൽ രോഗികളാരുമില്ല. പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനും ആരെയും പ്രവേശിപ്പിച്ചിട്ടില്ല. ഹോം ക്വാറന്റീൻ നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 42 പേരാണ്. ആകെ 1782 പേരാണ് ഹോം ക്വാറന്റീൻ കഴിയുന്നത്. ജില്ലയില്‍ ഇന്നു വരെ സാംപിൾ പരിശോധനയ്ക്ക് വിധേയരായവര്‍ 596 പേരാണ്. നിലവിൽ 62 പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്. ഇടുക്കി ജില്ലയിലും നിലവിൽ രോഗികളില്ല.

English Summary: No covid positive cases in kottayam and idukki

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com