ADVERTISEMENT

ന്യൂഡൽഹി ∙ പ്രവേശനം അനുവദിക്കാത്തതിനാൽ യുപിയിലെ അതിഥി തൊഴിലാളികൾക്കായി താൻ വാഗ്ദാനം ചെയ്ത ബസുകൾ തിരികെ വിളിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ‘വൈകിട്ട് 4 മണിക്ക്, ബസുകൾ ലഭ്യമാക്കി 24 മണിക്കൂറാകും. നിങ്ങൾക്ക് ഉപയോഗിക്കാൻ താൽപര്യമുണ്ടെങ്കിൽ ചെയ്യുക. ഞങ്ങൾക്ക് അനുമതി നൽകുക. ബസുകളിൽ ബിജെപി പതാകകളും സ്റ്റിക്കറുകളും ഉപയോഗിക്കാൻ താൽപര്യമുണ്ടെങ്കിൽ അതു ചെയ്യാം. ബസുകൾ ഓടാൻ അനുവദിക്കുക. അല്ലാത്തപക്ഷം, അവ തിരിച്ചയയ്ക്കും. പക്ഷേ കോൺഗ്രസ് പ്രവർത്തകർ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും സഹായങ്ങളും നൽകുന്നതു തുടരും’– പ്രിയങ്ക മാധ്യമങ്ങൾക്ക് നൽകിയ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

കുടിയേറ്റക്കാർക്കായി ആയിരം ബസുകൾ ഓടിക്കാൻ അനുവദിക്കണമെന്ന പ്രിയങ്ക ഗാന്ധിയുടെ അഭ്യർഥനയ്ക്ക് യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ തിങ്കളാഴ്ചയാണ് അനുവാദം നൽകിയത്. എന്നാൽ ബസുകളുടെ പേരിൽ ഓട്ടോകൾ, ഇരുചക്ര വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവ പട്ടികയിൽപ്പെടുത്തി കോൺഗ്രസ് തട്ടിപ്പ് നടത്തിയെന്ന് യുപി സർക്കാർ ആരോപിച്ചു. ബസുകൾ സംബന്ധിച്ചു തെറ്റായ വിവരങ്ങൾ നൽകിയതിന് പ്രിയങ്കയുടെ സെക്രട്ടറിക്കും യുപി കോൺഗ്രസ് മേധാവി അജയ് കുമാർ ലല്ലുവിനെതിരെ ഉത്തർപ്രദേശ് സർക്കാർ എഫ്‌ഐആർ ഫയൽ ചെയ്യുകയുമുണ്ടായി.

English Summary: After 4 PM Deadline For UP Government, Priyanka Gandhi Recalls Buses For Migrants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com