ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് വർധിക്കുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ബുധനാഴ്ച മാത്രം 2250ലധികം പേർക്ക് ഇവിടെ രോഗം ബാധിച്ചു. 65 പേർ മരിച്ചു. രാജ്യത്ത് മൂന്നിൽ ഒന്നു രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. അഞ്ചിൽ രണ്ടുമരണം സംഭവിക്കുന്നതും മഹാരാഷ്ട്രയിൽ തന്നെ.

മഹാരാഷ്ട്രയിലെ 40 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. ധാരാവിയിൽ ബുധനാഴ്ച 25 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 1378 കേസുകളാണ് ഇവിടെ മാത്രം റിപ്പോർട്ട് ചെയ്തത്. ആളുകൾ തിങ്ങിപ്പാർക്കുന്ന ധാരാവിയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പ്രശ്നം സങ്കീർണമാക്കുകയാണ്. 

രാജ്യത്ത് 24 മണിക്കൂറിനിടെ 5611 പേർക്ക് രോഗം ബാധിച്ചു. ചികിത്സയിലുള്ളർ 62,953. രോഗമുക്തരായവർ 45,216. ഇതുവരെ 3426 പേർ മരിച്ചു. 140 പേർ ബുധനാഴ്ച മാത്രം മരിച്ചു. മഹാരാഷ്ട്രയിൽ 37,136 പേർക്ക് രോഗം ബാധിച്ചു. 26,172 പേർ ചികിത്സയിലാണ്. 9,639 പേർ രോഗമുക്തരായി. മരണം 1325.

തമിഴ്നാട്ടിൽ 12,448 പേർ രോഗബാധിതരായി. 7,469 പേർ ചികിത്സയിൽ. 4,895 പേർ മുക്തരായി. 84 മരണം. ഗുജറാത്തിൽ 12,140 പേർ രോഗബാധിതരായി. 6,378 പേർ ചികിത്സയിൽ. 5,043 പേർ മുക്തരായി. 719 മരണം. ഡൽഹിയിൽ 10,554 പേർ രോഗബാധിതരായി. 5,636 പേർ ചികിത്സയിൽ. 4,750 പേർ മുക്തരായി. 168 മരണം. മധ്യപ്രദേശിൽ 5,465 പേർക്ക് രോഗം ബാധിച്ചു. 2,577 പേർ ചികിത്സയിൽ. 2,630 പേർ മുക്തരായി. 258 മരണം. ബംഗാളിൽ 2,961 രോഗബാധിതർ. 1,637 പേർ ചികിത്സയിൽ. 1,074 പേർ മുക്തരായി. 250 മരണം. 

English summary: Coronavirus cases in India

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com