ADVERTISEMENT

പട്ന∙ ഡല്‍ഹിയില്‍ നിന്നു ബിഹാറിലേക്കു മടങ്ങിയെത്തിയ അതിഥി തൊഴിലാളികളില്‍ നാലിലൊന്നു പേര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ആയിരത്തോളം പേരാണ് ഡല്‍ഹിയില്‍ നിന്നു ബിഹാറില്‍ തിരിച്ചെത്തിയത്. ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തിയവരില്‍ 249 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ കേരളത്തില്‍ നിന്നു മടങ്ങിയെത്തിയവരില്‍ മൂന്നു പേര്‍ക്കു മാത്രമാണു കോവിഡ് സ്ഥിരീകരിച്ചത്.

അതിഥി തൊഴിലാളികള്‍ തിരിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ബിഹാറില്‍ കോവിഡ് ബാധിതരുടെ സംഖ്യ കുതിച്ചുയരാന്‍ തുടങ്ങിയത്. ബിഹാറില്‍ കോവിഡ് സ്ഥിരീകരിച്ച 1607 പേരില്‍ 788 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു നാട്ടിലേക്കു തിരിച്ചെത്തിയ അതിഥി തൊഴിലാളികളാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ബിഹാറില്‍ തിരിച്ചെത്തിയവരില്‍ കോവിഡ് സ്ഥിരീകരിച്ചത് ഇപ്രകാരം: ഡല്‍ഹി: 249, മഹാരാഷ്ട്ര: 187, ഗുജറാത്ത്: 158, ഹരിയാന: 43, ബംഗാള്‍: 38, യുപി: 28, രാജസ്ഥാന്‍: 25, കര്‍ണാടക: 14, തെലങ്കാന: 13, തമിഴ്നാട്: 7, മധ്യപ്രദേശ്: 5, ജാര്‍ഖണ്ഡ്: 5, പഞ്ചാബ്: 5, ഛണ്ഡിഗഡ്: 4, കേരളം: 3, ഛത്തിസ്ഗഡ്: 2, ആന്ധ്രപ്രദേശ്: 2.

English summary: Migrant workers in Bihar from Delhi tests Coronavirus positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com