ADVERTISEMENT

കൊച്ചി ∙ റെയിൽവേ ആദ്യഘട്ടത്തിൽ ഓടിക്കുന്ന 100 ട്രെയിനുകളിൽ കേരളത്തിൽ നിന്ന് രണ്ടു ജനശതാബ്ദി ഉൾപ്പെടെ അഞ്ചെണ്ണം. എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി എന്നിവയാണ് ട്രെയിനുകൾ.

തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ്, ആലപ്പി-ധൻബാദ് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് ആദ്യം അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ജൂൺ ഒന്നു മുതൽ 30 വരെ സ്പെഷ്യൽ ട്രെയിനുകളായാണ് ഇവ ഓടിക്കുന്നത്. ഐആർസിടിസി വെബ്സൈറ്റ് വഴിയും മൊബൈൽ ആപ് വഴിയും മാത്രമാകും ഇതിലേക്കുള്ള ബുക്കിങ്. ജനറൽ കോച്ചിൽ സെക്കൻഡ് സിറ്റിങ് നിരക്കായിരിക്കും ബാധകമാകുക. ബുക്കിങ് വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും.

English Summary: Seven out of 100 trains run by railway during first phase are from kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com