ADVERTISEMENT

കൊച്ചി∙ നാട്ടിലെത്തിക്കുന്ന പ്രവാസികളുടെ പരിശോധനാ കാര്യത്തിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോകോൾ (എസ്ഒപി) തയാറാക്കിയത് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം മാനിച്ചും മനസിരുത്തിയുമാണെന്നു ഹൈക്കോടതി. കേന്ദ്രസർക്കാർ തയാറാക്കിയ നടപടിക്രമത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. അതേസമയം, വിമാനത്തിൽ കയറുംമുൻപ് കോവിഡ് പരിശോധന നടത്താൻ പ്രോട്ടോകോൾ ഭേദഗതി ആവശ്യപ്പെട്ടു മുഖ്യമന്ത്രി മേയ് 5നു പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ആശങ്ക കേന്ദ്രം പരിഗണിക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു. നാട്ടിലേക്കു തിരിക്കുംമുൻപ് കേന്ദ്രസർക്കാരിന്റെ ചെലവിൽ കോവിഡ് പരിശോധന നിർബന്ധമാക്കണമെന്നാവശ്യപ്പെട്ടു സി. ആർ. നീലകണ്ഠൻ സമർപ്പിച്ച ഹർജി കോടതി തീർപ്പാക്കി.

English Summary: Will not intervene in Expats return SOP: Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com