ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് രോഗനിർണയ പരിശോധന വിപുലമാക്കാൻ ഐസിഎംആർ. ആരോഗ്യപ്രവർത്തകർക്കും വിദേശത്തുനിന്നു മടങ്ങിയെത്തിയവർക്കും പുറമേ കൂടുതൽ മേഖലകളിൽ തൊഴിലെടുക്കുന്നവരെ പനിയോ, ചുമയോ ഉണ്ടെങ്കിൽ പരിശോധിക്കും. 

ചെക്പോസ്റ്റിലും റോഡുകളിലും നിരീക്ഷണം നടത്തുന്ന പൊലീസുകാർ, വിമാനത്താവള ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ, പച്ചക്കറി വിൽപ്പനക്കാർ, ബാങ്ക് ജീവനക്കാർ, ഫാർമസിസ്റ്റുകൾ, ബസ് ഡ്രൈവർമാർ എന്നിവരെ ലക്ഷണങ്ങൾ കാണിക്കുന്നത് അനുസരിച്ച് പരിശോധിക്കും.

രോഗലക്ഷണങ്ങൾ ഉള്ള ആരോഗ്യ പ്രവർത്തകർ നേരത്തെ തന്നെ പരിശോധനയിൽ ഐസിഎംആർ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ വഴിയോര കച്ചവടക്കാർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തിയത് രാജ്യത്തെ വൈറസ് വ്യാപനത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്നതാണ്. 

കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്നവർക്ക് പരിശോധനയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ആർടി പിസിആർ പരിശോധനയാണ് വേണ്ടത്. റാപ്പിഡ് ടെസ്റ്റ് മുൻകരുതൽ നടപടികളുടെ ഭാഗമായി വേണമെങ്കിൽ നടത്താം. ഒരു ദിവസം 2 ലക്ഷം പരിശോധ നടത്താനാണ് ഐസിഎംആർ നീക്കം. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കൂടുതൽ പരിശോധനകൾ നടത്തും. 

പരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ മാർഗരേഖ മേസ് 18ന് പുതുക്കിയിട്ടുണ്ട്. ഇതുപ്രകാരം രോഗലക്ഷണങ്ങൾ ഉള്ള കണ്ടെയ്ൻമെന്റ് സോണിലുള്ള ആരോഗ്യപ്രവർത്തകരും മുൻനിര പ്രവർത്തകരും പരിശോധനയ്ക്ക് ഹാജരാകണം. രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനം കൂടുതൽ നഗരങ്ങളിലാണ്. 70% കേസുകളും നഗരങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയതായുള്ള ഹോട്സ്പോട്ടുകൾ കണ്ടെത്തുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് ഐസിഎംആർ കോവിഡ് പരിശോധനാ പട്ടിക പരിഷ്ടകരിച്ചതെന്നാണ് വിവരം. 

English Summary: Guards, vegetable vendors in ICMR list of frontline workers who need testing

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com