ADVERTISEMENT

തിരുവനന്തപുരം∙ മദ്യവിൽപ്പന നാളെ മുതൽ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്യം വാങ്ങാൻ ടോക്കൺ ലഭ്യമാക്കുന്നതിനുള്ള ബവ്റിജസ് കോർപറേഷന്റെ ‘ബവ് ക്യൂ’ മൊബൈൽ ആപ്ലിക്കേഷന് ഒടുവിൽ ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് സർക്കാർ തീരുമാനം.

ബവ് ക്യൂ ആപ്പ് ഇന്ന് തയാറാകും. ഉച്ച കഴിഞ്ഞ് പ്ലേ സ്റ്റോറിലെത്തുമെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. മദ്യവിതരണത്തിന്റെ തയാറെടുപ്പുകൾ വിശദീകരിക്കാൻ 3.30ന് എക്സൈസ് മന്ത്രി പത്രസമ്മേളനം വിളിച്ചു.

ഒരു മണിക്കൂറിൽ ഒരു കൗണ്ടറിൽനിന്ന് 50 പേർക്കു മദ്യം വിതരണം ചെയ്യാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. ഒരു ദിവസം 4.8ലക്ഷം ടോക്കണുകൾ വിതരണം ചെയ്യാനാണ് ആദ്യഘട്ടത്തിൽ ആലോചിക്കുന്നത്. പേരും മൊബൈൽ നമ്പറും പിൻകോഡ് അടിച്ചാൽ അടുത്തുള്ള മദ്യശാലകളിലേക്കു ടോക്കൺ ലഭിക്കും.ബവ്റിജസ് ഔട്ട്ലറ്റുകളെയും ബാറുകളെയും ഉപഭോക്താവിന് തിരഞ്ഞെടുക്കാനാകില്ല. കൗണ്ടറുകൾ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് കമ്പനി വെളിപ്പെടുത്തുന്നുമില്ല.

ബാറുകൾക്ക് കൂടുതൽ ടോക്കൺ ലഭിച്ചാൽ വിവാദമുണ്ടാകാം. പിൻകോഡ് തിരഞ്ഞെടുക്കുന്നതിന് കൃത്യമായ മാപ്പിങ് നടക്കാത്തതിനാൽ പിഴവുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇന്നലെ രാത്രി 1.30നാണ് ആപ്പിലെ പിഴവുകൾ പരിഹരിച്ച് ആപ്പ് പ്ലേ സ്റ്റോറിലേക്ക് അപ്ലോഡ് ചെയ്തത്. ഐടി മിഷന്റെയും മറ്റു വിദഗ്ധരുടെയും സഹായത്തോടെയാണു കമ്പനി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കമ്പനി നിശ്ചിത സമയത്ത് ജോലി പൂർത്തിയാക്കാത്തതിനെത്തുടർന്നാണ് ഐടി മിഷൻ അടക്കമുള്ളളവരുടെ സേവനം ബവ്കോ തേടിയത്.

English Summary: Liquor sale to start from Thursday, Kerala Cabinet Decisions

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com