ADVERTISEMENT

തിരുവനന്തപുരം∙കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് എന്താണ് പറ്റിയതെന്നു എത്ര ആലോചിച്ചിട്ടും മനസിലാക്കാൻ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി. പ്രവാസികളെ തിരികെയെത്തിക്കുന്നതിന് കേരളം ഏർപ്പെടുത്തിയ നിബന്ധനകളെ വിമർശിച്ച വി.മുരളീധരന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വി.മുരളീധരന്റേത് കാതലായ വിമർശനമായി കാണുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. നാടിനു മുഴുവൻ അക്കാര്യങ്ങൾ അറിയാം. പറഞ്ഞ കാര്യങ്ങളിൽ സംസ്ഥാനത്തിനു വ്യക്തതയുണ്ട്. ഇന്ത്യാ സർക്കാരിനും വ്യക്തതയുണ്ട്. അദ്ദേഹത്തിന് വ്യക്തതയില്ലെങ്കിൽ ഇന്ത്യാ സർക്കാരുമായി ബന്ധപ്പെട്ടാൽ അറിയാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളെ കൊണ്ടുവരുമ്പോൾ കേരളത്തിനു മാത്രമായി പ്രത്യേക നിബന്ധനകൾ വിദേശകാര്യവകുപ്പിനു നടപ്പാക്കാനാവില്ലെന്ന് വി. മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിപിഇ കിറ്റുകൾ വേണമെന്ന നിബന്ധന വിദേശകാര്യവകുപ്പിന് ഉറപ്പുവരുത്താനാവില്ല. ആഭ്യന്തരമന്ത്രാലയവും ആരോഗ്യമന്ത്രാലയവും നിർദേശിച്ച ചട്ടങ്ങൾ പ്രകാരമാണ് വന്ദേഭാരത് മിഷൻ ഫ്ലൈറ്റുകൾ വരുന്നത്. കേരളം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ വിദേശരാജ്യങ്ങളിൽ നടപ്പാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English Summary: Kerala CM flays V Muraleedharan on expat evacuation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com