ADVERTISEMENT

ചെന്നൈ∙ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകർ അകലെ, അമേരിക്കയിലേക്ക് ഉറ്റുനോക്കുകയാണ്. തീപാറുന്ന പോരാട്ടം നടക്കുന്ന തിരഞ്ഞെടുപ്പുഗോദയില്‍, ആ ലൈംലൈറ്റിൽ നിറഞ്ഞു പ്രകാശിക്കുന്നൊരാളുണ്ട്- കമല ദേവി ഹാരിസ്. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമലയുടെ പേര് ജോ ബൈഡൻ നിർദേശിച്ചപ്പോൾ അത് ഇന്ത്യക്കാർക്കും അഭിമാന മുഹൂർത്തമായിരുന്നു. എന്നാൽ അതിലേറെ സന്തോഷിക്കുന്ന ഒരു ഗ്രാമമുണ്ട് തമിഴ്നാട്ടിൽ, മന്നാർഗുഡിക്കടുത്തുള്ള തിരുവരൂരിലെ പൈങ്ങനാട്. 

കമല ഹാരിസിന്റെ അമ്മ ശ്യാമള ജനിച്ചത് പൈങ്ങനാട് എന്ന ചെറിയ കാർഷിക ഗ്രാമത്തിലാണ്. സ്വാതന്ത്ര്യസമര സേനാനിയായ പി.വി. ഗോപാലനാണ് ശ്യാമളയുടെ അച്ഛൻ. ശ്യമളയുടെ അമ്മ രാജം സമീപത്തു തന്നെയുള്ള തുളസെന്തിരപുരം സ്വദേശിയാണ്. 1960 കളിൽ അദ്ദേഹം സാംബിയയിൽ സേവനമനുഷ്ഠിക്കുമ്പോൾ കമല അവിടെ കുട്ടിക്കാലം ചെലവിട്ടിട്ടുണ്ട്. 1998-ൽ മുത്തച്ഛൻ മരിക്കും വരെ, അദ്ദേഹവുമായി കത്തുകളിലൂടെ ബന്ധപ്പെട്ടിരുന്നു കമല. കമലയ്ക്ക് വിജയം ആശംസിച്ചുകൊണ്ട് പൈങ്ങനാട് ബാനറുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

കമലയും തങ്ങളുടെ ഗ്രാമവുമായുള്ള ബന്ധവും ചരിത്രവുമൊക്കെ പറ​ഞ്ഞ് പൈങ്ങനാട്ടുകാർ സമൂഹമാധ്യമങ്ങളിലും സജീവമാണ്. അറിയപ്പെടുന്ന സ്തനാർബുദ ഗവേഷകയായിരുന്ന ശ്യാമള ഗോപാലൻ 2009ൽ അർബുദം ബാധിച്ചാണു മരിച്ചത്. കമലയുടെ പിതാവ് ജമൈക്ക സ്വദേശി ഡോണൾഡ് ഹാരിസ് (82) സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് പ്രഫസർ ഇമെരിറ്റസ് ആണ്.

കറുത്തവർഗക്കാരുടെ ജീവിതരീതികളും സംസ്കാരവും സ്വീകരിച്ച്, സ്വന്തം തൊലിനിറം വെളുപ്പല്ലെന്ന യാഥാർഥ്യബോധത്തോടെയാണ് തന്നെയും അനിയത്തിയെയും അമ്മ വളർത്തിയതെന്ന് കമല പറഞ്ഞിട്ടുണ്ട്. തങ്ങളുടെ വ്യക്തിത്വരൂപീകരണത്തിൽ അമ്മ ചെലുത്തിയ സ്വാധീനത്തെപ്പറ്റി കമലയുടെ അനിയത്തി മായ ഹാരിസും ട്വീറ്റ് ചെയ്യാറുണ്ട്.

English Summary : Tamil Nadu village grabs spotlight after Kamala Harris's nomination as Biden's running mate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com