ADVERTISEMENT

ചെന്നൈ∙ തമിഴ്നാട്ടിൽ കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്നു സംസ്ഥാന സർക്കാർ. ബിഹാറിൽ വാക്സീൻ സൗജന്യമാക്കുമെന്നു ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തമിഴ്നാടിന്റെ നീക്കം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് വാക്സീൻ സൗജന്യമാക്കുമെന്നു പ്രഖ്യാപിച്ചത്.

വാക്സീൻ തയാറായിക്കഴി‍ഞ്ഞാൽ തമിഴ്നാട്ടിലെ എല്ലാവർക്കും സൗജന്യമായി നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തമിഴ്നാട്ടിൽ അടുത്ത വര്‍ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതു മുന്നിൽ കണ്ടാണു സർക്കാർ നീക്കമെന്നാണു വിലയിരുത്തല്‍.

കോവിഡ് മൂലം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്ത് ചികിത്സയിലുള്ളവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആകെ കേസുകളുടെ 10 ശതമാനത്തില്‍ താഴെയാണ്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7,15,812 ആണ്. പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ മൂന്ന് ദിവസമായി അഞ്ച് ശതമാനത്തിലും താഴെ. 3.8 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്.

English Summary: Free Vaccine In Tamil Nadu, Declares EPS Amid Row Over Bihar BJP Promise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com