ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യക്കാർക്കു കോവിഡ് വാക്സീൻ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ 50,000 കോടി രൂപ നീക്കിവച്ചതായി റിപ്പോർട്ട്. ഒരു ഡോസ് വാക്സീന് ഏകദേശം ആറ് അല്ലെങ്കിൽ ഏഴു ഡോളർ വരെ ചെലവാകുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

മാർച്ച് 31ന് അവസാനിക്കുന്ന ഈ സമ്പത്തിക വർഷത്തേക്കു മാത്രമുള്ള തുകയാണ് ഇപ്പോൾ മാറ്റിവച്ചിരിക്കുന്നത്. ഇതിനായി തുടർന്നും പണം ലഭ്യമാക്കുമെന്നും മറ്റെന്താവശ്യമുണ്ടെങ്കിലും ഈ തുകയിൽ കുറവുണ്ടാകില്ലെന്നും സർക്കാര്‍ വൃത്തങ്ങൾ വ്യക്തമാക്കി. ഒരാൾക്ക് രണ്ട് കുത്തിവയ്പ്പുകൾ വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തൽ.

ഒരു ഷോട്ടിന് രണ്ടു ഡോളർറാകും ഈടാക്കുക. വാക്സീൻ സംഭരണം, എത്തിക്കുന്നതിനുള്ള ചെലവ് എന്നീയിനത്തിൽ രണ്ട് – മൂന്ന് ഡോളറുകൾ വരെയും മാറ്റിവയ്ക്കും. എന്നാൽ ഇക്കാര്യം കേന്ദ്ര സർക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും വേഗം വാക്സീന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു.

English Summary: India Keeps $7 Billion Ready For Vaccine At $2 A Shot: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com