ADVERTISEMENT

തിരുവനന്തപുരം ∙ നാട്ടുകാർക്കു മരണപ്പൊഴിയാണ് അ‍ഞ്ചുതെങ്ങ് മുതലപ്പൊഴി. ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥ. നാലുമാസത്തിനിടെ ആറുപേരാണ് ഇവിടെ മരിച്ചത്. പന്ത്രണ്ടിലേറെ തൊഴിലാളികൾക്കു പരുക്കേറ്റു. 10 വര്‍ഷത്തിനിടെ മുങ്ങിത്താണത് 55 പേർ. മുതലപ്പൊഴി തുറമുഖത്തിന്‍റെ അശാസ്ത്രീയ നിര്‍മാണമാണ് അപകടങ്ങൾക്കു കാരണമെന്നാണു മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 

കൂറ്റൻ തിരമാലകളുണ്ടാകുന്നുവെന്നും കടലൊഴുക്കിന്‍റെ ഗതി മാറുന്നുവെന്നും കടലിൽ പോകുന്നവർ പറയുന്നു. നിരവധി ആളുകൾക്കാണു ഗുരുതരമായി പരുക്കേറ്റിട്ടുള്ളത്. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെടുകയും ചെയ്തു.

അഞ്ചുതെങ്ങ്, മുതലപ്പൊഴി മേഖലയില്‍ സംഭവിക്കുന്നത് എന്തെന്നു മനസ്സിലാക്കാന്‍ ശാസ്ത്രീയ പഠനം വേണമെന്നു കാലങ്ങളായി ഉയരുന്ന ആവശ്യമാണ്. കേരളതീരത്ത് സംഭവിക്കുന്ന മാറ്റങ്ങളുടെ വ്യക്തമായ ഉദാഹരണമാണ് മുതലപ്പൊഴിയിലെ അപകടങ്ങളെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. 

മുതലപ്പൊഴിയിൽ വളരെ അശാസ്ത്രീയമായി കെട്ടിയ പുലിമുട്ട് മരണക്കെണിയായി മാറിയിരിക്കുകയാണെന്നും മണലിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നിർമാണമാണ് ‌നടന്നിരിക്കുന്നതെന്നും ഗവേഷകനും യുനെസ്കോ–ഐപിബിഇഎസ് സമിതിയുടെ ഏഷ്യ പസഫിക് മേഖലയിലെ വിദഗ്ധനുമായ ഡോ. ജോണ്‍സണ്‍ ജമന്റ് അഭിപ്രായപ്പെട്ടു.

English Summary: Muthalapozhi, a harbour becomes a death knell for fishermen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com