ADVERTISEMENT

ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ശക്തികാന്ത ദാസ് തന്നെയാണു രോഗവിവരം പുറത്തുവിട്ടത്. രോഗം മാറുന്നതു വരെ ഐസലേഷനിൽ ഇരുന്ന് ജോലി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ആർബിഐയുടെ പ്രവർത്തനം സാധാരണയുള്ളതു പോലെ തന്നെ നടക്കും.

ഡപ്യൂട്ടി ഗവർണർമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി വിഡിയോ കോൺഫറൻസ് വഴി ബന്ധപ്പെടുമെന്നും ഗവർണർ അറിയിച്ചു. ശക്തികാന്ത ദാസിന് രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

English Summary: RBI Governor Shaktikanta Das tests positive for COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com