ADVERTISEMENT

ന്യൂഡൽഹി∙ അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് എക്കാലവും ഓർമിക്കപ്പെടുമെന്ന് മോദി പറഞ്ഞു. ‘വർഷങ്ങൾ പൊതുകാര്യങ്ങൾക്കായി ചെലവഴിച്ചു, സമൂഹത്തിനായി ജീവിച്ചു. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനായി പട്ടേൽ വഹിച്ച പങ്ക് എക്കാലവും ഓർമിക്കപ്പെടും അദ്ദേഹത്തിന്റെ മകനുമായി സംസാരിച്ചു അനുശോചനം അറിയിച്ചു’ – മോദി ട്വീറ്റ് ചെയ്തു.

മികച്ച പാർലമെന്റേറിയനും രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ നേതാക്കൻമാരുമായും നല്ല ബന്ധം സൂക്ഷിച്ചിരുന്നയാളുമാണ് അഹമ്മദ് പട്ടേലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുസ്മരിച്ചു.

കോൺഗ്രസ് പാർട്ടിക്കായി പട്ടേൽ നടത്തിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പട്ടേലിനെ അനുസ്മരിച്ചു.

English Summary: PM Narendra Modi, others remembering Ahmed Patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com