ADVERTISEMENT

കൊല്ലം∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയ്ക്കെതിരെ ചവറ പൊലീസും കേസെടുത്തു. ചവറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ നിഷ സുനീഷിന്റെ പരാതിയിലാണു പ്രദീപ് ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസം എംഎൽഎയുടെ വാഹനത്തിനു നേരെ ചവറ ശങ്കരമംഗലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞിരുന്നു. മറ്റൊരു വാഹനത്തിൽ എംഎൽഎയെ പിന്തുടർന്നിരുന്ന പ്രദീപും സംഘവും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു. ഈ സംഭവത്തിലാണു പ്രദീപിനും സംഘത്തിനുമെതിരെ കേസ്.

കുന്നിക്കോട് പൊലീസ് കഴിഞ്ഞ ദിവസം പ്രദീപിനെതിരെ കേസെടുത്തിരുന്നു. എംഎൽഎ പങ്കെടുത്ത ചടങ്ങിൽ പ്രതിഷേധിച്ച കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിനാണു കേസ്.

പത്തനാപുരത്ത് ഇന്നു കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരം. കൊട്ടാരക്കരയിൽ കേരള കോൺഗ്രസ് (ബി) പ്രവർത്തകർ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വീട്ടിലേക്കു മാർച്ചു നടത്തി.

English Summary: Attack against Youth Congress workers: Chavara Police filed case against Pradeep Kottathala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com