ADVERTISEMENT

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിവിധ സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുള്ള സംഘർഷത്തിനിടെ വീരമൃത്യുവരിച്ച കേണല്‍ ബി. സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായ മഹാവീര്‍ ചക്ര നല്‍കും. പൊലീസ് ധീരതാ മെഡല്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്‍ മോഹന്‍ലാലിനും മരണാനന്തര ബഹുമതിയായി നല്‍കും.

5 സൈനികർക്ക് വീർചക്ര പുരസ്കാരം ലഭിച്ചു. സുബേദാർ സഞ്ജീവ് കുമാറിന് മരണാനന്തരം ബഹുമതിയായി കീർത്തിചക്ര നൽകും. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ടി.കെ. വിനോദ് കുമാറിനാണ്. കേരളത്തിലുള്ള പത്തുപേര്‍ക്ക് സ്തുത്യര്‍ഹസേവന മെഡലും ലഭിച്ചു.

English Summary: Galwan Hero Colonel Santosh Babu Awarded With Maha Vir Chakra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com