ADVERTISEMENT

കോതമംഗലം ∙ പുല്ലരിയാൻ പോയ വീട്ടമ്മയെ പാടത്തിനു സമീപം മരിച്ചനിലയിൽ കണ്ടെത്തി. അയിരൂർപാടം പാണ്ട്യാർപ്പിള്ളിൽ പരേതനായ അബ്ദുൽ കാദറിന്റെ ഭാര്യ ആമിന (66) ആണു മരിച്ചത്. പശുവിനു പുല്ലരിയാനായി ഉച്ചയ്ക്കു പാടത്തേക്കു പോയ ആമിന ഏറെനേരം കഴിഞ്ഞും തിരികെയെത്തിയില്ല. തുടർ‌ന്നു ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ നീരൊഴുക്കു കുറഞ്ഞ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 

ധരിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കാണാനില്ലെന്നു ബന്ധുക്കൾ പറഞ്ഞതോടെ കൊലപാതകമാണെന്നു സംശയമുയർന്നു. പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: സീനത്ത്, സുനീർ. മരുമക്കൾ: ബാവ, ഷംല.

English Summary : Woman found dead, Kothamangalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com