Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുവിധുവിനിടെ ഭാര്യ കൊല്ലപ്പെട്ട കേസ്: ഇന്ത്യന്‍ വംശജനെ വിട്ടയച്ചു

കേപ്ടൌണ്‍. മധുവിധു യാത്രയ്ക്കിടെ നവവധുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ കോടീശ്വരന്‍ കുറ്റക്കാരനല്ലെന്നു ദക്ഷിണാഫ്രിക്കന്‍ കോടതി വിധിച്ചു. സ്വീഡിഷ് മുന്‍ മോഡലായ അന്നി ദീവാനി (28) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവും ബ്രിട്ടനിലെ ഒട്ടേറെ കെയര്‍ഹോമുകളുടെ ഉടമയുമായ ശ്രീയന്‍ ദീവാനിയെ (34) ആണു തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്.

2010 നവംബറിലായിരുന്നു കോളിളക്കം സൃഷ്ടിച്ച സംഭവം. പരമ്പരാഗത വിവാഹാഘോഷങ്ങള്‍ ഇന്ത്യയില്‍ നടത്തിയശേഷം ദക്ഷിണാഫ്രിക്കയില്‍ മധുവിധുവിനെത്തിയ നവദമ്പതികള്‍ പശ്ചിമ കേപ്ടൌണിലെ കുറ്റവാളി വിഹാര മേഖലയായ ഗുഗുലേത്തു ടൌണ്‍ഷിപ്പിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടുപേര്‍ കാര്‍ ആക്രമിച്ച് അന്നിയെ കൊലപ്പെടുത്തുകയായിരുന്നു. കാര്‍ ഡ്രൈവര്‍ക്ക് ശ്രീയന്‍ 15,000 റാന്‍ഡ് (90,000 രൂപ) നല്‍കി ആക്രമണം ആസൂത്രണം ചെയ്തെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഡ്രൈവര്‍ സോളാ ടോങ്കോ കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

സ്വവര്‍ഗാനുരാഗിയായ ശ്രീയന്‍, ഭാര്യയെ ഒഴിവാക്കാന്‍ കൊലപാതകം ആസൂത്രണം ചെയ്തെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. സ്വവര്‍ഗാനുരാഗം കോടതിയില്‍ സമ്മതിച്ച ശ്രീയന്‍ കൊലപാതക ഗൂഢാലോചന നിഷേധിച്ചു. ടോങ്കോയുടെ മൊഴികള്‍ പരസ്പരവിരുദ്ധവും അവ്യക്തവും സത്യവും കള്ളവും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം സങ്കീര്‍ണവുമാണെന്നു ജഡ്ജി ജിയാനറ്റ് ട്രാവര്‍സോ പറഞ്ഞു.

ജനാഭിപ്രായത്തിനനുസരിച്ച് വിധി സാധ്യമല്ല: ജഡ്ജി അന്നിയുടെ കുടുംബത്തിന്റെ വികാരം മനസ്സിലാക്കുന്നു. പക്ഷേ, നിയമമനുസരിച്ചു വിധി പ്രഖ്യാപിക്കുന്നതിനെ ജനാഭിപ്രായം സ്വാധീനിക്കുന്ന സാഹചര്യം അനുവദിക്കില്ല. ഇഷ്ടമുള്ള തെളിവ് സ്വീകരിക്കുക എന്നതു സാധ്യമല്ല. തെളിവുകളുടെ ബലത്തില്‍ കുറ്റം തെളിയിക്കപ്പെടണം വിധിപ്രഖ്യാപനത്തില്‍ ജഡ്ജി ജിയാനറ്റ് ട്രാവര്‍സോ പറഞ്ഞു. ഈ പ്രവിശ്യയില്‍ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണിവര്‍.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer