Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കയില്‍ കഷ്ടാനുഭവയാഴ്ച്ച ശുശ്രൂഷകൾ

affrica

ഉംറ്റാറ്റ∙ ദൈവത്തിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ എന്ന് പാടി കൊണ്ട് ജറുസലേമിലെ ജനങ്ങൾ ആഹ്ളാദത്തോടെ യേശുവിനെ എതിരേറ്റു. അതേ ആഹ്ളാദത്തോടെ ഒലീവ് ഇലകൾ വീശി നമുക്കും യേശുവിനെ എതിരേൽക്കാം. ജറുസലേമിലേക്ക് അദ്ദേഹം പ്രവേശിച്ചതു പോലെ, നമ്മുടെ നഗരങ്ങളിലേക്കും നമ്മുടെ ജീവിതങ്ങളിലേക്കും പ്രവേശിക്കുവാൻ നമ്മുടെ കര്‍ത്താവ് ആഗ്രഹിക്കുന്നു. അത്യന്തം എളിമയോടെ ഒരു കഴുതപ്പുറത്ത് കയറിയാണ് മിശിഹ ജറുസലേമിൽ പ്രവേശിക്കുന്നത്. അതേ എളിമയോടെ കര്‍ത്താവ് നമ്മുടെ ജീവിതത്തിലേക്കും പ്രവേശിക്കാൻ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ നാമത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ച് ദൈവവുമായി നമ്മെ യോജിപ്പിക്കാനായാണ് അവിടുന്ന് വരുന്നത്”.

ഓശാന ഞായറിലെ പ്രത്യേക ശുശ്രൂഷകള്‍ക്കും പ്രദിക്ഷിണത്തിനും വിശുദ്ധ കുര്‍ബാനയ്ക്കും മുഖ്യ കാർമ്മികത്വം വഹിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയിലെ സെന്‍റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് ഇടവകയുടെ വികാരി റവ. ഫാ. ജോസി ജോണ്‍ അച്ചന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗ്രോബസ്ടാല്‍ സെന്‍റ്ഗ്രീഗോറിയോസ് ചാപ്പലില്‍ കഷ്ടാനുഭവയാഴ്ച്ച ശുശ്രൂഷൾക്ക് തുടക്കം കുറിച്ചു.

പെസഹ വ്യാഴാഴ്ച്ച ശുശ്രൂഷകള്‍ ട്സനീന്‍ സെന്‍റ് ജോര്‍ജ്ജ് കോളേജ് ഹാളില്‍ 23 ബുധനാഴ്ച വൈകിട്ട് 5.30 നും, ദുഃഖവെള്ളിയാഴ്ച്ചയുടെ ശുശ്രൂഷകള്‍ 24 വ്യാഴം വൈകിട്ട് 6.30ന് സന്ധ്യാനമാസ്കാരവും തുടർന്ന് ധ്യാനചിന്തകളോടെയും പ്രിട്ടോറിയ കള്ളിനന്‍ കോപ്ടിക് മൊണാസ്ട്രിയില്‍ ആരംഭിക്കും. വെള്ളിയാഴ്ച്ച രാവിലെ 6.30നു വിശുദ്ധ കുര്‍ബാനയും, 8.30നു ദുഃഖവെള്ളിയാഴ്ച്ചയുടെ ശുശ്രൂഷകളും ആരംഭിക്കും. വൈകിട്ട് 6.30ന് സന്ധ്യാനമാസ്കാരവും ധ്യാനവും ഉണ്ടായിരിക്കും.

ദുഃഖശനിയാഴ്ച്ച രാവിലെ 6.30ന് പ്രഭാതനമസ്കാരവും 10 മണിക്ക് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2 മണിക്ക് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള പ്രത്യേക ക്ലാസ്സുകള്‍, 3 മണിക്ക് കുടുംബസെമിനാറും, 4 മണിക്ക് മദ്ബഹ ശുശ്രൂഷികള്‍ക്കായുള്ള പ്രത്യേക സെഷനും, വൈകിട്ട് 6.30ന് സന്ധ്യാനമാസ്കാരവും ധ്യാനവും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 6.30ന് പ്രഭാതനമസ്കാരത്തെത്തുടര്‍ന്ന്‍ പ്രത്യേക ഈസ്റര്‍ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.12.30ന് ഈസ്റര്‍ സദ്യയോടെ ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകള്‍ പരിസമാപിക്കുമെന്നു വികാരി ഫാ.ജോസി ജോണ്‍, ട്രസ്റ്റി റിജേഷ്‌ ജേക്കബ്, സെക്രട്ടറി ഷോണ്‍ ടൈറ്റസ് എന്നിവര്‍ അറിയിച്ചു.

വാർത്ത∙ കെ.ജെ.ജോണ്‍

Your Rating: