Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

alphonsa thirunal

ഉംറ്റാറ്റാ: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഉംറ്റാറ്റാ സൌത്ത്റിഡ്ജ് അസ്സെന്‍ഷന്‍ ദേവാലയത്തില്‍ നടന്ന തിരുന്നാളില്‍ ഫ്രീഹൈട് ഇങ്കാമന ആബി സെമിനാരിയുടെ ചുമതല വഹിക്കുന്ന റവ.ഫാ.റെജിമോന്‍ മൈക്കിള്‍ ഓണാശ്ശേരിലിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനകളും നടത്തി.

ഉംറ്റാറ്റായിലെ വിവിധ മേഖലകളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ റവ.സി.ലിയോബ, സി.റോസ് ജോയിസ്, സി.ജെസ്‌ലിന്‍, സി.ലിയ, സി.വിനയ എന്നിവരും തിരുന്നാൾ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. സൗത്ത് ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധിയാളുകള്‍ പെരുന്നാളില്‍ പങ്കെടുക്കാനെത്തിയിരുന്നു. കുര്‍ബ്ബാനയ്ക്കും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് ശേഷം സ്നേഹവിരുന്നും സംഘാടകര്‍ ഒരുക്കിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.