Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെയ്റോബി അയ്യപ്പക്ഷേത്രത്തിൽ തിരുവുൽസവം ആഘോഷിച്ചു

ayyappa-temple-ulsavam07

നെയ്റോബി∙ നെയ്റോബിയിലെ ശ്രീ അയ്യപ്പ ക്ഷേത്രം വിപുലമായ പരിപാടികളോടെ 14-ാമത് തിരുവുത്സവം മേയ്‌ 26 മുതൽ 29 വരെ ആഘോഷിച്ചു. നാലു ദിവസം നീണ്ടു നിന്ന പരിപാടികൾക്കായി കേരളത്തിൽ നിന്നുമുള്ള കലാകാരന്മാരും പൂജകൾക്കു നേതൃത്വം നൽകാനായി തന്ത്രികളും എത്തിയിരുന്നു. പ്രതാപ്‌ കുമാർ (ചെയർമാൻ), രാജേന്ദ്ര പ്രസാദ്‌ (സെക്രട്ടറി , ശിവദാസ്‌ ( വൈസ് ചെയർമാൻ), സോമദാസ് ( വൈസ് ചെയർമാൻ) , രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തിരുവുത്സവത്തിനു ചുക്കാൻ പിടിച്ചത്.

ആദ്യ ദിവസം സ്റ്റാർ സിങ്ങർ മാളവിക അനിൽകുമാർ,  മാഞ്ഞൂർ രഞ്ജിത് (വയലിൻ), മാഞ്ഞൂർ ഉണ്ണികൃഷ്ണൻ ( ഘടം ) ,ഹരി കുമാർ പെരുന്ന ( മൃദംഗം) തുടങ്ങിയവരുൾപ്പെടുന്ന സെമി-ക്ലാസിക്കൽ സംഗീത സന്ധ്യയോടെയാണ് പരിപടികൾക്കു തുടക്കം കുറിച്ചത്. കൂടാതെ ഓച്ചിറ ശിവദാസൻ & ട്രൂപ്പിന്റെ നാദസ്വര കച്ചേരിയും പരിപടികൾക്കു മോടികൂട്ടി.
ട്രസ്റ്റിസ് ഗോപകുമാർ , സത്യമുർത്തി, വേലായുധൻ എന്നിവർ അതിഥികളെ പോന്നാടയണിഞ്ഞ് ആദരിച്ചു.

ayyappa-temple-ulsavam-01

കൈമുക്കുമന ജാദവെദൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, കൃഷ്ണകുമാർ നമ്പൂതിരി ( നൈറോബി) , ഷാജു നമ്പൂതിരി (നൈറോബി ) എന്നിവർ പൂജകൾക്കു നേതൃത്വം നൽകി. ശബരിമലയിലെ കഴിഞ്ഞ വർഷത്തെ തന്ത്രി എഴിക്കോട് കൃഷ്ണദാസ്‌ നമ്പൂതിരിയുടെ സാന്നിധ്യം ഭക്തർക്ക്‌ മറക്കാനാകാത്ത അനുഭവമായിരുന്നു. മഹാസുദർശന ഹോമം, മഹാ മൃത്യുഞ്ജയ ഹോമം , കലശപൂജ, അഷ്ടാഭിഷേകം, നവഗ്രഹ പൂജ, പടിപൂജ തുടങ്ങിയ പൂജകൾ നെയ്റോബിയിലെ ഭക്തരുടെ നിറസാന്നിധ്യത്തിൽ നടന്നു. അവസാന ദിവസം നടന്ന പടിപൂജ, പള്ളിവേട്ട , എഴുന്നുള്ളത് എന്നിവ   ഭ്കതജന പങ്കാളിത്തം കൊണ്ട് ജന ശ്രദ്ധ നേടി. കെനിയയിലെ  ശ്രീ അയ്യപ്പ ക്ഷേത്രം, പാർക്ക്‌ലാന്റ്സ് ശ്രീ റാം മന്ദിർ കൊംപ്ളക്സ്നുള്ളിൽ  സ്ഥിതി ചെയ്യുന്നു.

ayyappa-temple-ulsavam18

വാർത്ത∙റാഫി പോൾ 

Your Rating: