Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുജുമ്പുറ മലയാളി സമാജം ഓണാഘോഷം നടത്തി

bijumbura-onam

ബുറുണ്ടി∙ ബുറുണ്ടിയിൽ ആദ്യമായി രൂപീകരിച്ച ബുജുമ്പുറ മലയാളി സമാജത്തിന്റെ ഓണാഘോഷം 'ബുജ ഓണം 2016' എന്ന പേരിൽ വിപുലമായ രീതിയിൽ സെപ്റ്റംബർ 18ന് സംഘടിപ്പിച്ചു.

bujumbura-3

വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി തുടങ്ങിയ ആഘോഷത്തിന്റെ ഉദ്ഘാടനം ജോസഫ് ചുങ്കത്ത് നിർവഹിച്ചു. സമാജം പ്രസിഡന്റ് അനൂപ് അളോറ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി പ്രസാദ് ഗോപിനാഥ്‌ സ്വാഗതം പറഞ്ഞു. അനീഷ് ജോസഫ്, മുരളി കൃഷ്ണ, അനീഷ് ആൽബർട്ട് എന്നിവർ ആശംസാ പ്രസംഗം നടത്തി.

bijumbura-2

തുടർന്ന് വിവിധ കലാകായിക മത്സരങ്ങളിൽ പ്രായഭേതമന്യേ എല്ലാ സമാജം അംഗങ്ങളും പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി ഷട്ടിൽ- ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമാജം ട്രഷറർ,.അരുൺ ആർ. നായരുടെ നന്ദി പ്രസംഗത്തോടുകൂടി ഈ വർഷത്തെ ഓണാഘോഷത്തിനു പരിസമാപ്തിയായി.

വാർത്ത∙ അനൂപ് അളോറ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.