Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി

cricket-tournament

കമ്പാല. കേരള സമാജം ഉഗാണ്ടയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 22 ാം തിയതി സമാജം അങ്ങഗലുക്ക് വേണ്ടി ഇന്റര്‍ ഏരിയ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി. കേരള സമാജം ആദ്യമയി ലുഗോഗോ സിറ്റി ഹൈ സ്കൂളില്‍ വച്ച് നടത്തിയ മത്സരത്തില്‍ മൊത്തം 9 ടീമുകള്‍ പങ്കെടുത്തു. മത്സരങ്ങളുടെ ഉദ്്ഘാടനം സമാജം പാട്രണ്‍ ശശിനായര്‍ നടത്തി .

കാനസങ്ങ ബോര്‍സ്, കമ്പാല കിങ്ങ്സ്, സെലെബ്രോസ്, ഒരീന്റ് ഹൌസ്, കമ്പാല ടസ്കേഴ്സ്, ദൃഗ് റണ്‍നെരസ്, കമ്പാല ടിഗെര്‍സ്, ബുഗോലോബി സ്റ്റ്രിക്ക്കെര്‍സ്, സ്പര്‍ടന്‍ എന്നി ടീമുകള്‍ പരസ്പരം മത്സരിച്ചു.

ആദ്യ മത്സരത്തില്‍ കാനസങ്ങ ബോര്‍സ് കമ്പാല കിങ്ങ്സിനെ ഒരു റണ്ണിനു തോല്‍പിച്ചു , ശേഷം നടന്ന മത്സരങ്ങളില്‍ ദൃഗ് റണ്‍നെരസ് സെലെബ്രോസിനെ 11 റണ്സിനും ഒരീന്റ് ഹൌസ് കമ്പാല ടസ്കേഴ്സിനെ 5 റണ്‍സിനും ബുഗോലോബി സ്റ്റ്രിക്ക്കെര്‍സ് കമ്പാല ടിഗെര്‍സ് 3 റണ്‍സിനും സ്പര്‍ടന്‍് കനസ്നാഗ ബ്രോസിനെ 7 വിക്കെറ്റിനും തോല്‍പിച്ചു.

ആദ്യ സെമിയില്‍ ദൃഗ് റണ്‍നെരസ് സ്പര്‍ടസിനെ 7 വിക്കറ്റിനും , രണ്ടാം സെമിയില്‍ ബുഗോലോബി സ്റ്റ്രിക്ക്കെര്‍സ് ഒരീന്റ് ഹൌസിനെ 23 റണ്‍സിനും തോല്‍പിച്ചു .

ആവേശകരമായ ഫൈനലില്‍ ബുഗ്ലോബി സ്റ്റ്രിക്ക്കെര്‍സ് ദൃഗ് റണ്‍നെരസിനെ 3 റണ്‍സിനു തോല്പിച്ചു കിരീടം നേടി . വിജയികള്‍ക്കുള്ള സമ്മാമനങ്ങല്‍ വര്‍ഗീസ് തമ്പി , ശശിനായര്‍ എന്നിവര്‍ നടത്തി. ബെസ്റ്റ് ബാറ്റ്സ്മാന്‍ ആയി സോനി വര്‍ഗീസ് , ബെസ്റ്റ് ബൌളര്‍ ശിവകുമാര്‍, മാന്‍ ഓഫ് ദി സീരീസ് ആയി ഷിജി എന്നിവരെ തിരഞ്ഞെടുത്തു.

വിജയികള്‍ക്കുള്ള ട്രോഫി ക്യാപ്റ്റന്‍ ഷിന്റൊയും ബുഗ്ലോബി സ്റ്റ്രിക്ക്കെര്‍സ് റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ക്യാപ്ടന്‍ സഞ്ജുവും ദൃഗ് റണ്‍നെരസ്് ഏറ്റുവാങ്ങി .

വാര്‍ത്ത. സുനു

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer