Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കയിലെ സീനിയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഗായത്രി സുരേഷിന് ഉന്നത വിജയം

gayathri-suresh

ഉംറ്റാറ്റ∙ ദക്ഷിണാഫ്രിക്കയിലെ ഈ വര്‍ഷത്തെ സീനിയര്‍ സെക്കൻഡറി പരീക്ഷയില്‍ ഒന്നാം സ്ഥാനം മലയാളിയായ ഗായത്രി സുരേഷിനു ലഭിച്ചു. ഈസ്റ്റേൺ കേപ്പ് പ്രവിശ്യയില്‍പ്പെട്ട ഉംറ്റാറ്റയില്‍ നിന്നുള്ള വിദ്യാർഥിയാണു ഗായത്രി. ഈസ്റ്റ്ലണ്ടനില്‍ നടന്ന ചടങ്ങില്‍ സ്കോളര്‍ഷിപ്പ് അവാര്‍ഡും ട്രോഫിയും പ്രീമിയറും വിദ്യാഭ്യാസ വകുപ്പു മന്ത്രി സമ്മാനിച്ചു.

വൈദ്യശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഗായത്രി ഈ മാസാവസാനം യുണിവേഴ്സിറ്റി ഓഫ് കേപ്ടൗണില്‍ ചേരുകയാണ്.ആറു വര്‍ഷം ദൈര്‍ഘ്യമേറിയ ഗായത്രിയുടെ വിദ്യാഭ്യാസ ചെലവുകള്‍ മുഴുവന്‍ വിദ്യാഭ്യാസ വകുപ്പാണ് വഹിക്കുന്നത്.ഉംറ്റാറ്റ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ ഗായത്രി, കായംകുളം കൃഷ്ണപുരം സ്വദേശി സുരേഷ്കുമാറിന്‍റെയും ബിന്ദുവിന്‍റെയും ഏക മകളാണ്. സുരേഷ്കുമാര്‍ വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യുട്ടി ചീഫ്‌ എഡ്യുക്കേഷന്‍ സ്പെഷ്യലിസ്റ്റായും ബിന്ദു സീനിയര്‍ ടീച്ചറായും പ്രവര്‍ത്തിക്കുന്നു.

ഗായത്രിയോടൊപ്പം, സഹപാഠിയും ഉറ്റസുഹൃത്തുമായ അനുഷാ അലക്സിനും പഠിച്ച ഏഴ് വിഷയങ്ങളിലും ഡിസ്ടിങ്ങ്ഷന്‍ ലഭിച്ചത് ചരിത്ര നേട്ടമായി. കൂടാതെ അനുഷ, ഉംറ്റാറ്റ ഹൈസ്കൂളിലെ ഡക്സ്‌ സ്കോളറും മെട്രിക് ഓണേഴ്സും ഒരുമിച്ചു നേടുന്ന ആദ്യ മലയാളിയുമായി. ഇതേ സ്കൂളിലെ അധ്യാപകനായ പാലാ തണ്ണിപ്പാറ അനില്‍ അലക്സിന്‍റെയും മുന്‍ അധ്യാപിക ജോജിയുടെയും സീമന്തപുത്രിയാണ് അനുഷ.

വാർത്ത∙ ജോൺ കെ.ജെ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.