Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള അസോസിയേഷൻ ഓഫ് കെനിയ ഓണം ആഘോഷിച്ചു

puli

നെയ്റോബി∙ കേരള അസോസിയേഷൻ ഓഫ് കെനിയയുടെ 2016 ഓണാഘോഷം ശ്രീ ലോഹന മഹാജൻ മണ്ഡൽ നെയ്റോബിയിൽ ഓണം പൊന്നോണം എന്ന പേരിൽ സെപ്റ്റംബർ 5 നു ഗംഭീരമായി കൊണ്ടാടി.

Lighting

ദേവിക , സരിക, നിവേദ്യ , അക്ഷിതാ എന്നിവർ ഇന്ത്യയുടേയും കെനിയയുടെയും ദേശീയ ഗാനം ആലപിച്ചതോടെ പരിപാടികൾ ആരംഭിച്ചു.

Madam Invite

പിന്നീട് കെനിയയിലെ ഇന്ത്യൻഹൈക്കമ്മീഷണർ സുചിത്ര ദുരൈഓണാഘോഷം നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. തോമസ് ആന്റണിയുടെ പ്രാർത്ഥന ഗീതവും ചെയർമാൻ പ്രദീപ് നായർ അധ്യക്ഷ പ്രസംഗവും നടത്തി.

pookalam

കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷനർ സുചിത്ര ദുരൈ കേരള അസോസിയേഷൻ ഓഫ് കെനിയക്ക് എല്ലാ ഭാവുകങ്ങളും എല്ലാ മലയാളികൾക്കും മലയാളത്തിൽ ഓണാശംസയും നേർന്നു. തുടർന്ന് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളുടെ ഘോഷയാത്രയായിരുന്നു.

crowd 1

പ്രിയ ഗിരീഷും പ്രിയ മനോജും സംവിധാനം ചെയ്തവതരിപ്പിച്ച സംഘ നൃത്തം, മാളവികയും ഭവിഷ്യയും അവതരിപ്പിച്ച നാടോടി നൃത്തം ,ആദർശ വിജേഷ് സംവിധാനം ചെയ്തവതരിപ്പിച്ച ഒപ്പന, ജ്യോതി സുരേഷ് സംവിധാനം ചെയ്ത കുട്ടികളുടെ സംഘ നൃത്തം, ഓണത്തിന്റെ പ്രത്യേക ആവിഷ്‌കാരമായി തിരുവാതിര, കഥകളി, കളരിപ്പയറ്റ് എന്നിവ ലേഖയും , ആദർശയും ജസ്റ്റിനും ചേർന്നവതരിപ്പിച്ചപ്പോൾ മാവേലിയായി മനോജ് വാരിയർ തകർത്താടി.

crowd 3

അർച്ചന രഞ്ജിത്ത് സംവിധാനം ചെയ്തവതരിപ്പിച്ച ശാസ്ത്രീയ സംഘ നൃത്തം , നിമിത മേനോൻ സംവിധാനം ചെയ്തവതരിപ്പിച്ച സെമി ക്ലാസിക്കൽ സംഘ നൃത്തം, മെഹ്‌റീൻ ഷാജഹാൻ സംവിധാനം ചെയ്തവതരിപ്പിച്ച ബോളിവുഡ് നൃത്തവും ഒന്നിനൊന്നു മികച്ചതായിരുന്നു. തോമസ് ആന്റണി , നെൽസൺ അസ്വാസ് , അലീന , ഡിക്രൂസ് , മിനി ഡിക്രൂസ്, അക്ഷയ എന്നിവരുടെ ഓണം സ്പെഷൽ ഗാനങ്ങളും ആഘോഷങ്ങൾക്കു മറ്റു കൂട്ടി.

team KAK

സുഭാഷും ബാലുവും പ്രകാശ് മേനോനും സംഘവും ചേർന്നവതരിപ്പിച്ച പുലികളി എന്നിവ ഈ വർഷത്തെ കേരള അസോസിയേഷൻ ഓഫ് കെനിയയുടെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമായിരുന്നു.

അതിനു ശേഷം എണ്ണൂറിൽ പരം പേർക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും നൽകി. അസോസിയേഷൻ വൈസ് ചെയർ ലേഡി റോഷിനി ഷാജഹാൻ നന്ദി പ്രകാശിപ്പിച്ചു.

ഡോ. റാഫി പോൾ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.