Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെനിയയിൽ ഒരു പുതിയ മലയാളം സദസ്

keniya-s3

നെയ്റോബി∙ കെനിയയിൽ ഫാക്ട് എന്ന േപരിൽ പുതിയ മലയാളം സദസ്. മത -ജാതീയ - വംശീയ വിഘടന വാദത്തിനെതിരെയുള്ള കൂട്ടയ്മയുടെ യോഗം കഴിഞ്ഞ ഞായറാഴ്ച ഗാര സ്പോർട്സ് ക്ലബ്ബിൽ അനൗദ്യഗികമായി ചേർന്നു. രാജ്‌മോഹൻ ,ആഷ്ലി , സുഭാഷ് , റാഫി , ഉണ്ണി , ചന്ദ്രു , നിഷാദ് , മണി, അജിത്ത് , ബെയ്‌ജോ , വിനോദ് , ബിജോയ് ,ബാലൻ , ടോണി എന്നിവർ ആദ്യ യോഗത്തിൽ പങ്കെടുത്തു .

keniya-s2

സമഭാവന ,സമത്വം , സാഹോദര്യം എന്നതാണ് സദസ്സിന്റെ മുദ്രാവാക്യം. മതമൗലിക വാദത്തിന്റെയും വർഗ്ഗീയതയുടെയും നാൾക്കുനാൾ വർധിച്ചു വരുന്ന അതിപ്രസരം നമ്മുടെ സമൂഹത്തെ അങേയറ്റം ആശങ്കയുടെ പിടിയിൽ അകപ്പെടുത്തിയിരിക്കുന്ന സവിശേഷ സാഹചര്യത്തിലാണ് നെയ്റോബിയിലെ പ്രവാസികൾ മതനിരപേക്ഷരായ സമാന മനസ്കരുടെ 'ഫാക്ട്' കൂട്ടായ്മക്ക് രൂപം കൊടുത്തത്

keniya-s1

ഇന്ത്യയിൽ കഴിഞ്ഞ രണ്ടു വർഷമായി കൊടുമ്പിരി കൊണ്ടുവരുന്ന അസഹിഷ്ണുത , ജാതി മത സംഘർഷങ്ങൾ അതിനെ എതിരിടാതെ അനുകൂലിക്കുന്ന ഇന്ത്യൻ ഭരണാധികാരികളുടെ നീക്കങ്ങൾ എല്ലാം ഈ സദസിൽ ചർച്ചയായി വരും .

."മൗലികവാദത്തിന്റെ പ്രശ്നങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംവാദത്തിൽ വിഷയം അവതരിപ്പിച്ച് ആഷ്ലി ജേക്കബ്, എല്ലാ തരം മൗലിക വാദങ്ങളും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. വിഷയാവതരണത്തിന് ശേഷം നടന്ന ചർച്ചയിൽ മുഴുവന്‍ അംഗങ്ങളും സജീവമായി പങ്കെടുത്തു. തുടർന്നു നടന്ന കലാവിരുന്ന് മലയാളി മനസ്സുകളിൽ മായാതെ നില്‍ക്കുന്ന അനശ്വര ഗാനങ്ങളും കവിതയുംകൊണ്ട് മനോഹരമായിരുന്നു. ഉപസംഹാര വേളയിൽ ഭാവിയിലെ ഒത്തുചേരലുകളുടെ പ്രസക്തിയും ഭാവി പരിപാടികളുടെ രൂപരേഖയും ജി.പി.രാജ് മോഹന്‍ അവതരിപ്പിച്ചു. ജൂലൈ 17ന്റെ സർഗ്ഗാത്മക സായാഹ്നം ഫാക്ടിന്റെ ചരിത്രത്തിലെ ക്രിയാത്മകതയുടെ പൊൻതൂവൽ തന്നെയായിരിക്കും.

keniya-s4

കേരളം മത സൗഹാർദ്ദത്തിന്റെ ഒരു കേന്ദ്രമാണെന്ന സത്യം കെനിയയിലെ എല്ലാ ഇന്ത്യൻ സംഘടനകളെയും മനസിലാക്കി കൊടുക്കാനും ഈ സദസ്സിലൂടെ നേടിയെടുക്കുവാനാണ് ശ്രമിക്കുന്നതെന്നും സംഘാടകർ അവകാശപ്പെട്ടു. കേരള അസോസിയേഷൻ ഓഫ് കെനിയയുടെ കീഴിൽ നടക്കുന്ന എല്ലാ പരിപാടികളിലും നല്ല ആശയങ്ങൾ ഉൾകൊള്ളുന്ന കലാ സാഹിത്യ പരിപാടികൾ ഉൾക്കൊള്ളിക്കാനും സദസ് തീരുമാനിച്ചു. 

വാർത്ത∙ഡോ.റാഫി പോൾ 

Your Rating: