Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളാ അസോസിയേഷൻ ഓഫ് കെനിയ ഗാന്ധി ജയന്തി ആഘോഷിച്ചു

volunteers-observing-national-anthems011

നൈറോബി∙ ഒക്ടോബര്‍ രണ്ടിന് നൈറോബി പാക്ക റോഡ് വൃത്തിയാക്കി കൊണ്ട് 'ക്ലീൻ കെനിയ മിഷൻ' എന്ന ശുചിത്വ മിഷൻ തുടങ്ങി. നൈറോബി ഇന്റർനാഷനൽ സ്കൂൾ, നൈറോബി സിറ്റി കൗൺസിൽ എന്നിവർ ഈ മിഷനിൽ പങ്കാളികളായി.

volunteers-observing-national-anthems03

കെനിയ അസ്സോസിയേൻ അംഗങ്ങൾ, മറ്റു കമ്മ്യൂണിറ്റി അംഗങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ സിറ്റി കൗൺസിൽ അംഗങ്ങൾ എന്നിവരും സജീവമായി പങ്കെടുത്തു.

volunteers-observing-national-anthems04

കെനിയയുടെയും ഇന്ത്യയുടേയും ദേശീയഗാനം ആലപിച്ചുകൊണ്ടാണ് ശുചിത്വ ദിനം ആരംഭിച്ചത്. അസോസിയേഷൻ ചെയർമാന്‍ പ്രദീപ് നായർ ഗാന്ധി ജയന്തിയുടെ പ്രാധാന്യം എല്ലാവേരയും ഓർമ്മപെടുത്തുകയും, ഒപ്പം നമ്മുടെ പരിസരവും രാജ്യവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്ന് മഹാത്മാ ഗാന്ധി നമ്മെ പഠിപ്പിച്ച കാര്യവും എടുത്തു പറഞ്ഞു.

volunteers-observing-national-anthems02

സെക്രട്ടറി പ്രകാശ് മേനോൻ പ്രധാന പങ്കാളികളായ നൈറോബി ഇന്റർനാഷനൽ സ്കൂൾ ഡയറക്ടർ രാധിക ലീ, നൈറോബി സിറ്റി കൗൺസിൽ, മറ്റു പങ്കാളികൾ എന്നിവർക്കു നന്ദി പ്രകാശിപ്പിച്ചു.

volunteers-observing-national-anthems04t

നൈറോബി സിറ്റി കൺസിൽ വെസ്റ്റലൻഡ്‌സ് ചീഫ് ഫ്രാൻസിസ് കിയോ, ഓഫിസർ നെല്ലി അയോട്ടി, എൺവയൺമന്റ് ഓഫിസർ ലാസറസ് കിവൈ എന്നിവർ കേരള അസോസിയേഷനെ പ്രത്യേകം അഭിനന്ദിച്ചു.

volunteers-observing-national-anthems01

പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ ലഘു ഭക്ഷണവും ശീതള പാനീയങ്ങളും നൽകി. 'ശുചിത്വത്തിന്റെ വെളിച്ചത്തിനു തിരികൊളുത്താം, നന്മയുടെ വെളിച്ചം പകർന്നു നൽകാം' എന്ന സന്ദേശം നൽകി ശുചിത്വ ദിനം പര്യവസാനിച്ചു.

വാർത്ത∙ ഡോ. റാഫി പോൾ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.