Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള അസോസിയേഷൻ ഓഫ് കെനിയയ്ക്ക് നവ സാരഥികൾ

kerala-association-of-kenya

നെയ്റോബി∙ കേരള അസോസിയേഷൻ ഓഫ് കെനിയയുടെ 2016 ലെ വാർഷിക സമ്മേളനവും കൊച്ചു കുരുന്നുകൾക്കായി സംഘടിപ്പിച്ച കിങ്ങിണി കൂട്ടവും നെയ്റോബി ഓഷ്ഹ്വാൽ സ്കൂൾ അങ്കണത്തിൽ മാർച്ച്‌ 6 ന് അരങ്ങേറി.

kerala-association-of-kenya03

കൊച്ചു കുട്ടികൾ അവതരിപ്പിച്ച പാട്ടുകളും നൃത്തനൃത്യങ്ങളും ഏവരുടെയും കയ്യടി നേടിയെടുത്തു. കേരള അസോസിയേഷൻന്റെ 61 -ാം വാർഷിക മാഗസിൻ " കയ്യൊപ്പ് "ഡോ. മേരി ജോളിയും ഡോ. ആനി ജോർജും ചേർന്ന് പ്രകാശനം ചെയ്തു. മാഗസിൻ ചീഫ് എഡിറ്റർ രാജ് മോഹനനും സബ് എഡിറ്റർ ആഷ് ലീ ,ഘാന സാജൻ, സംഗീത എന്നിവർ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

kerala-association-of-kenya02

വാർഷിക പൊതുയോഗം 2015 ചെയർമാൻ താനു മൂർത്തിയുടെ നന്ദി പ്രകടനത്തോടെ ആരംഭിച്ചു. സെക്രട്ടറി പ്രദീപ്‌ നായർ വാർഷിക അവലോകനവും ഖജാൻ ജി സക്കീർ ഹുസൈൻ ധനവിനിയോഗ ബില്ലവതരണവും നടത്തി. ട്രസ്റ്റിമാരായ നന്ദൻ നായർ , ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിനൊടുവിൽ  2016 ലെ പുതിയ  കമ്മിറ്റിയെ പ്രഖ്യാപിച്ചു.   ചെയർമാൻ : പ്രദീപ്‌ നായർ, വൈസ് ചെയർ ലേഡി : രോഷ്നി ഷാജഹാൻ ജനറൽ സെക്രട്ടറി : പ്രകാശ്‌ മേനോൻ ട്രഷറർ: ഉത്തം കുമാർ ജോയിന്റ് സെക്രട്ടറി: അഭിലാഷ് കല വിഭാഗം സെക്രട്ടറി: ഘാന സാജൻ  കായിക വിഭാഗം സെക്രട്ടറി: വിജേഷ് വർമ

kerala-association-of-kenya011

എക്സിക്യൂട്ടീവ് മെംബേർസ് : ചന്ദ്രശേഖർ ,മനിഷ് നായർ, രാജേഷ്‌ കസു , സുഭാഷ് , പൗഷ കുമാർ, മനു രാജൻ, ബിജോ

kerala-association-of-kenya05

വാർത്ത∙ ഡോ.റാഫി പോൾ

Your Rating: