Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള അസോസിയേഷൻ ഓഫ് കെനിയ ഓണം ആഘോഷിച്ചു

nairobi 1

കേരള അസോസിയേഷന്റെ ഓണാഘോഷം നയ്റോബി ഓഷ്വാൾ ഓടിറ്റോറിയത്തിൽ അരങ്ങേറി . സെപ്റ്റംബർ 13ന് കെനിയയിലെ  ഇന്ത്യൻ ഹൈക്കമ്മീഷണർ യൊഗേശ്വർ വർമ്മ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ചെയർമാൻ മൂർത്തി, സെക്രട്ടറി പ്രദീപ്‌ നായർ, വ്യവസായി വേലായുധൻ, നയ്റോബി ഇന്റർനാഷണൽ സ്കൂൾ ഉടമ രാധിക മുരളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

nairobio 2

ബാലാഭാസ്കർ, ബിജു നാരായണൻ, രാജലക്ഷ്മി തുടങ്ങിയ പിന്നണി ഗായകർ അണിനിരന്നഗാനമേളയും അരങ്ങേറി. അക്ഷയ മൂർത്തിയുടെ ഗാനങ്ങളും, നിമ്മി മേനോന്റേയും സംഘത്തിന്റേയും നൃത്ത പരിപാടികളും, തിരുവാതിര, വട്ടുകളി എന്നിവയും ശ്രദ്ധേയമായി. കലാപരിപാടികൾക്ക് ശേഷം ഓണസദ്യയും സംഘാടകർ ഒരുക്കിയിരുന്നു.

nairobi 3
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.