Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള അസോസിയേഷന്‍ ഓഫ് കെനിയ കേരള പിറവി ആഘോഷിച്ചു

kerala-association-of-kenya

നയ്റോബി. നയ്റോബി ആര്യ സമാജ് ഓഡിറ്റോറിയത്തില്‍ കേരള അസോസിയേഷന്‍ ഓഫ് കെനിയ വിവിധ കലാപരിപാടികളോടെ കേരള പിറവി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ട്രസ്റ്റി ഗോപകുമാര്‍, ലേഖ ദിനേശ്, അഭിലാഷ്, കലാ വിഭാഗം സെക്രട്ടറിമാരായ നിമിത മേനോന്‍, സീമ രാജേഷ് തുടങ്ങിയവര്‍ നിലവിളക് കൊളുത്തി നിര്‍വഹിച്ചു. പ്രീത സുബ്രഹ്മണ്യന്‍ പ്രാത്ഥന ഗീതം ചൊല്ലിയപ്പോള്‍ ശ്രീഷ്ണ ജഗദീഷ്, ജ്യോതി സുരേഷ്, പ്രിയ ഗിരിഷ് , ചിന്ത വിനോദ്, രോഷ്നി ഷാജഹാന്‍, അര്‍ച്ചന രഞ്ജിത്ത്, ചിഞ്ചു, അക്ഷയ, ജോലെറ്റ് എബ്രഹാം എന്നിവരും കലാ വിഭാഗവും ചേര്‍ന്നൊരുക്കിയ പരിപാടികള്‍ ശ്രദ്ധേയമായിരുന്നു.

രോഷിനി ഷാജഹാന്‍ ഒരുക്കിയ കേരള തനിമയാര്‍ന്ന ഫാഷന്‍ ഷോ എല്ലാവരുടെയും കൈയടി നേടിയെടുത്തു. കേരള അസോസിയേഷന്‍ന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സംവാദം ഉണ്ണികൃഷ്ണന്‍ന്റെ നേതൃത്വത്തില്‍ നടന്നു. രാജ്മോഹന്‍, അജിത് കൊളാടി, സജി കുര്യാക്കോസ് തുടങ്ങിയവര്‍ അവതരിപ്പിച്ച പ്രവാസി മലയാളികളുടെ സംസ്കാര മൂല്യശോഷണം എന്ന വിഷയം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി . അസോസിയേഷന്‍ സെക്രട്ടറി ഷാജഹാന്‍ നന്ദി പറഞ്ഞു. നവംബര്‍ 9 നു നാക്കു പെന്റ നാക്കു ടാകാ എന്ന കെനിയയില്‍ സമ്പൂര്‍ണമായി ഷൂട്ട് ചെയ്ത ചലചിത്രം പ്രദര്‍ശിപ്പികാനും തീരുമാനിച്ചതായി ഷാജഹാന്‍ അറിയിച്ചു.

വാര്‍ത്ത. ഡോ.റാഫി പോള്‍

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer