Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റുവാണ്ട മലയാളി അസോസിയേഷൻ കേരള പിറവി ആഘോഷിച്ചു

kerala-piravi

കിഗാലി ∙റുവാണ്ട മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളപിറവി ദിനാഘോഷ പരിപാടികൾ കിഗാലിയിൽ 2015 നവംബർ മാസം ഒന്നാം തീയതി നടത്തി.

kerala-piravi01

നൂറ്റിയൻപതോളം അംഗങ്ങളുള്ള അസോസിയേഷന്റെ 2015-2016 ലെ പ്രവർത്തക സമിതിയുടെ കേരള പിറവി ദിനാഘോഷം ഏവരുടെയും പങ്കാളിത്തതോടുകൂടി നടത്തപ്പെടുകയുണ്ടായി. രാവിലെ 10 മണിക്ക് കേരള പിറവി ദിനാഘോഷ യോഗവും അതിനെത്തുടർന്ന് വിവിധ കലാകായിക വിനോദപരിപാടികളും നടത്തപ്പെട്ടു.

kerala-piravi02

എജിഎസ് കൗണ്ടി ക്ലബ്ബിൽ സംഘടിപ്പിച്ച പ്രസ്തുത ചടങ്ങിൽ മലയാളി അസോസിയേഷൻ ചെയർമാൻ ബിനോയ്‌ തോമസ്‌ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായ എം സി. അലക്സാണ്ടർ, മറിയാമ്മ അലക്സാണ്ടർ, മുകുന്ദൻ കാടയംകോട്, മലയാളി അസോസിയേഷൻ വൈസ് ചെയർമാൻ ജിഷിന്ത് കക്കാടത്ത് എന്നിവർ ഭദ്രദീപം തെളിച്ചു.

kerala-piravi03

ബിനു മലയിൽ, അനിൽ കെ. രാജ്, സാം അലക്സാണ്ടർ, ഡാനി ഹെൽദ്റ്റ് എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. മുഴുദിന ആഘോഷപരിപാടികളുടെ സമാപനത്തോട് അനുബന്ധിച്ച് വൈകിട്ട് 5 മണിക്ക് ചേർന്ന സമാപന ചടങ്ങിൽ, മത്സര ഇനങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.