Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോംഗോയിൽ മലയാളികൾ അയ്യപ്പ വിളക്ക് നടത്തി

x-default

കോംഗോ∙കിൻഷാസാ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ കോംഗോയിലെ മലയാളികൾ 2015 ഡിസംബർ 27ന് അയ്യപ്പ വിളക്ക് ആഘോഷിച്ചു.

x-default

കിൻഷാസാ കോംഗോ ഹിന്ദു മണ്ഡൽ അമ്പലത്തിൽ പുലർച്ചെ 5 ന് ഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾ വൈകിട്ട് 9 മണിയോടെയുള്ള ഭക്തിസാന്ദ്രമായ ഹരിവരാസനത്തോടെ സമാപിച്ചു. വിശേഷാൽ അയ്യപ്പ പൂജകളും അയ്യപ്പ സേവാസംഘത്തിന്റെ ഭജനയും ഉൾപ്പെട്ട പരിപാടികളിൽ ഭക്തജനങ്ങൾക്ക് നീരാഞ്ജനം വഴിപാട് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു.

pooja-01

ഭാഷ ഭേദമെന്യേ നാനൂറിലധികം ഭക്തജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ പുതുതായി നിയമിതനായ കിൻഷാസ ഇന്ത്യൻ അംബാസിഡർ എസ്.കെ.അശോക് വാരിയർ വിശിഷ്ടാതിഥിയായിരുന്നു. എല്ലാ മലയാളികൾക്കും അദ്ദേഹം ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിച്ചു. വരും വർഷങ്ങളിൽ കൂടുതൽ സജ്ജീകരണങ്ങളോടെ കിൻഷാസാ അയ്യപ്പ സേവാസംഘത്തിന്റെ പരിപാടികൾ നടത്താൻ തീരുമാനിച്ചതായി സംഘാടക സമിതി അറിയിച്ചു.

x-default

വാർത്ത∙ രാജേഷ് രവീന്ദ്രൻ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.