Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടല്‍ കടന്ന് കുടുംബശ്രീപെരുമ

തിരുവനന്തപുരം. കേരളത്തിന്റെ കുടുംബശ്രീ പെരുമ കടല്‍കടക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കുടുംബശ്രീ മാതൃകയില്‍ സ്ത്രീമുന്നേറ്റത്തിനു പദ്ധതി ആവിഷ്കരിക്കുമെന്നു ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് മുഖ്യമന്ത്രി എയ്സ് മഗഷുലെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു കേരളവും ഫ്രീ സ്റ്റേറ്റും ഉടന്‍ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുമെന്നു മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു.

മഗഷുലെയുടെ നേതൃത്വത്തില്‍ ഫ്രീ സ്റ്റേറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘം കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളെക്കുറിച്ചു പഠിക്കാന്‍ രണ്ടു ദിവസം മുന്‍പാണു കേരളത്തിലെത്തിയത്. ദക്ഷിണാഫ്രിക്ക നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളായ ദാരിദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാനും സ്ത്രീകളുടെ വ്യക്തിത്വ വികസനത്തിനും ഏറ്റവും മികച്ച മാതൃകയാണു കുടുംബശ്രീയെന്നാണു സംഘത്തിന്റെ വിലയിരുത്തല്‍. രണ്ടു പതിറ്റാണ്ടു മാത്രം പ്രായമുള്ള ദക്ഷിണാഫ്രിക്കന്‍ ജനാധിപത്യത്തിന് ഇന്ത്യയില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നു മഗഷുലെ പറഞ്ഞു.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer