Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി യുവാവ് കെനിയയിൽ വെടിയേറ്റു മരിച്ചു

gun

നെയ്റോബി∙ കണ്ണൂർ ചെറുപുഴ സ്വദേശി ദിലീപ് മാത്യു(33) കെനിയയിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ദിലീപിന്റെ താമസസ്ഥലത്തു വച്ചാണു സംഭവം. നാക്കുറുവിലെ ഒരു ഇലക്ട്രിക്കൽ കമ്പനിയിൽ മാനേജരായി ജോലി നോക്കുകയായിരുന്നു. അടുത്തയിടെ കമ്പനിയിൽ നിന്ന് 10 ജീവനക്കാരെ ദിലീപ് പിരിച്ചു വിട്ടിരുന്നു. ഇതാവാം കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് പറയുന്നു.

കൊളുവളളി ഇലപ്പൂങ്കൽ ഇ.ടി.മാത്യുവിന്റെയും ലൂസിയുടെയും മകനാണ് ദിലീപ്. കേരളത്തിൽ നഴ്സായി ജോലി ചെയ്യുന്ന സൽമ ആണു ഭാര്യ.ഒരു മകനുണ്ട്. ബന്ധുക്കൾ എത്തി നാട്ടിലേക്കു മൃതദേഹം കൊണ്ടു പോകും.

വാർത്ത∙ ഫിലിപ്പ് മാത്യു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.