Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരിറ്റസ്ബർഗ് മലയാളി അസോസിയേഷൻ ഓണമാഘോഷിച്ചു

maritzburg-onam3

നാറ്റാൽ∙ ദക്ഷിണാഫ്രിക്കൻ സംസ്ഥാനമായ നാറ്റാലിലെ പീറ്റർമാരിറ്റസ്ബർഗ് പട്ടണത്തിൽ കുടിയേറിയ മലയാളികളുടെ കൂട്ടായ്മയിൽ 2015 ൽ സ്ഥാപിതമായ മാരിറ്റസ്ബർഗ് മലയാളി അസോസിയേഷൻ എന്ന സംഘടന വിപുലമായ രീതിയിൽ ഈ വർഷവും ഓണം ആഘോഷിച്ചു. ഫാ.റെജിമോൻ മിഖായേലിന്റെ സാന്നിധ്യത്തിൽ പ്രഭാഷണവും തുടർന്ന് അംഗങ്ങളുടെ നൃത്തങ്ങളും നാടകങ്ങളും ഓണസദ്യയുമായി അംഗങ്ങൾ ആഘോഷിച്ചു. ഇതിൽ പങ്കെടുക്കാൻ സാധിച്ചതിൽ തദ്ദേശീയരായ സുഹൃത്തുക്കൾ അത്യധികം സന്തോഷം രേഖപ്പെടുത്തി. വരും വർഷങ്ങളിലും ഓണം, ക്രിസ്മസ്, ഈദ് പോലുള്ള ആഘോഷങ്ങൾ ഒത്തൊരുമയോടെ ആഘോഷിക്കും എന്നു സംഘാടകർ അറിയിച്ചു.

വാർത്ത∙അരുൺ കെ.ജെ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.